ബള്‍ഗേറിയയില്‍നിന്നു കൊച്ചിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 55 കോടി; പോലീസ് അന്വേഷണം ആരംഭിച്ചു

പണം ഇടപാടില്‍ ബാങ്ക് അധികൃതര്‍ക്കു സംശയം ബലപ്പെട്ടതോടെ ജോസ് ജോര്‍ജിനോടു രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു മുംബൈ തുറമുഖം വഴി സാധനങ്ങള്‍ കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ ജോസ് ജോര്‍ജ് ബാങ്കില്‍ നല്‍കുകയും ചെയ്തു. ബാങ്ക് രേഖകള്‍ കസ്റ്റംസിനു കൈമാറുകയും, കസ്റ്റംസിന്റെ പരിശോധനയില്‍ മുംബൈയില്‍ നിന്നും ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്നു തെളിയുകയായിരുന്നു.

ബള്‍ഗേറിയയില്‍നിന്നു കൊച്ചിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 55 കോടി; പോലീസ് അന്വേഷണം ആരംഭിച്ചു

ബള്‍ഗേറിയയില്‍നിന്നു കൊച്ചിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു 55 കോടി രൂപയെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എളമക്കര സ്വദേശിയായ വ്യവസായി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് എത്തിയ പണത്തെ സംബന്ധിച്ചാണു ഹാര്‍ബര്‍ ഹാര്‍ബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കയറ്റുമതി ഇടപാടിന്റെ പേരിലാണ് അക്കൗണ്ടില്‍ പണം എത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായാണ് എസ്ബിഐ ഓവര്‍സീസ് ബാങ്കിന്റെ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ശാഖയിലുള്ള അക്കൗണ്ടിലേക്കു 5 കോടിരൂപ എത്തിയത്. എന്നാല്‍ പണം എത്തിയ ഉടന്‍ 29.5 കോടി രൂപ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റുകയായിരുന്നു. ഈ നീക്കമാണ് അധികൃതരില്‍ സംശയം ഉണര്‍ത്തിയത്. പഞ്ചസാര, സൂര്യകാന്തി എണ്ണ, എന്നിവ കയറ്റി അയച്ചതിനാണു പണം ലഭിച്ചതെന്നാണു ജോസ് ജോര്‍ജ് അധികൃതരെ അറിയിച്ചത്.


പണം ഇടപാടില്‍ ബാങ്ക് അധികൃതര്‍ക്കു സംശയം ബലപ്പെട്ടതോടെ ജോസ് ജോര്‍ജിനോടു രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു മുംബൈ തുറമുഖം വഴി സാധനങ്ങള്‍ കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ ജോസ് ജോര്‍ജ് ബാങ്കില്‍ നല്‍കുകയും ചെയ്തു. ബാങ്ക് രേഖകള്‍ കസ്റ്റംസിനു കൈമാറുകയും, കസ്റ്റംസിന്റെ പരിശോധനയില്‍ മുംബൈയില്‍ നിന്നും ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്നു തെളിയുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നു വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. അവരുടെ പരിശോധനയില്‍ രേഖകളും അതില്‍ പതിച്ച കസ്റ്റംസിന്റെ സീലും വ്യാജമാണെന്നും കണ്ടെത്തി.

ബള്‍ഗേറിയയിലെ ''സ്വസ്ത ഡി' എന്ന കമ്പനിയില്‍നിന്നാണ് പഞ്ചസാര, സൂര്യകാന്തി എണ്ണ എന്നിവ കയറ്റി അയച്ചതിന്റെ പേരില്‍ പണം എത്തിയിരിക്കുന്നത്. ലഭിച്ച പണത്തിന്റെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

Read More >>