കള്ളപ്പണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബിജെപിക്കാരുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളുള്ളതെന്നും കെജ്രിവാള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം 8 ലക്ഷം കോടിയുടെ തട്ടിപ്പാണ്. പ്രധാനമന്ത്രിയുടെ വ്യവസായ കൂട്ടാളികള്‍ക്ക് നേട്ടം ഉണ്ടാക്കാനുള്ള നീക്കമായിരുന്നു നോട്ട് നിരോധനം.

കള്ളപ്പണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബിജെപിക്കാരുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളുള്ളതെന്നും കെജ്രിവാള്‍ന്യൂഡല്‍ഹി : കള്ളപ്പണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബിജെപിക്കാരുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളുള്ളതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്രിവാള്‍. കള്ളപ്പണക്കാരായ 648 പേരുടെ വിവരങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തത് സര്‍ക്കാരിന് വേറെ ഉദ്ദേശങ്ങള്‍ ഉള്ളത് കൊണ്ടാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

സമ്പന്നരുടെ കടങ്ങള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍  നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.  കള്ളപ്പണക്കാരെ പിടിക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ രാഷ്ട്രീയത്തിലെ തന്നെ അഴിമതിക്കാരെ ആദ്യം തിരിച്ചറിയണം. എന്തുകൊണ്ട് സര്‍ക്കാര്‍ റോബോര്‍ട്ട് വദ്രയെ പിടികൂടുന്നില്ലെന്നും അദ്ദേഹത്തെ ജയിലിലാക്കുമെന്ന് ഉറപ്പ് നല്‍കിയല്ലേ ബിജെപി അധികാരത്തില്‍ വന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.


ഭീമന്മാരെ പിടിച്ചില്ലെങ്കിലും രാജ്യത്തെ കൊള്ളയടിക്കുന്നവരെയെങ്കിലും പിടികൂടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. കള്ളപ്പണം കയ്യിലുള്ള 648 പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുപോലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ആജ് തക്ക് ടിവി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം 8 ലക്ഷം കോടിയുടെ തട്ടിപ്പാണ്. പ്രധാനമന്ത്രിയുടെ വ്യവസായ കൂട്ടാളികള്‍ക്ക് നേട്ടം ഉണ്ടാക്കാനുള്ള നീക്കമായിരുന്നു നോട്ട് നിരോധനം. രാജ്യത്തെ വ്യവസായ പ്രമുഖന്മാര്‍ക്ക് 8 ലക്ഷം കോടി രൂപ ലോണ്‍ ഇനത്തില്‍ പോയിട്ടുണ്ടെന്നും ഇതില്‍ തന്നെ 50 ശതമാനത്തോളം വിദേശത്തേക്കാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഈ പണം തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

Read More >>