ദേശീയഗാനം തെറ്റിച്ചുപാടുന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലാകുന്നു

വടക്കന്‍ ഡല്‍ഹി മുന്‍ മേയറും കൂടിയായ ബിജെപി നേതാവ് രവീന്ദര്‍ ഗുപ്തയാണ് ദേശീയഗാനം ഉച്ചാരണശുദ്ധിയില്ലാതെയും വികൃതമായും പാടുന്നത്

ദേശീയഗാനം തെറ്റിച്ചുപാടുന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലാകുന്നു

സിനിമ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ ദേശീയഗാനം വികൃതമായി പാടുന്ന ബിജെപി നേതാവിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വടക്കന്‍ ഡല്‍ഹിയിലെ മുന്‍ മേയറും കൂടിയായ രവീന്ദര്‍ ഗുപ്ത ഒരു സംഘത്തോടൊപ്പമാണ് ദേശീയഗാനം വരികള്‍ തെറ്റിച്ചും വികൃതമായും ആലപിക്കുന്നത്. ഉച്ചരാണശുദ്ധിയില്ലാതെ പാടുന്ന ദേശീയഗാനത്തിനിടെ പല സ്ഥലങ്ങളിലും വരികള്‍ തെറ്റുന്നുമുണ്ട്.


ദേശീയഗാനം തെറ്റിയിട്ടും ഗാനാലാപനത്തിനൊടുവില്‍ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട് രവീന്ദര്‍ ഗുപ്ത.