ഐഎഫ്എഫ്കെ: സംവിധായകൻ കമൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ബിജെപി; കൊടുങ്ങല്ലൂരിലെ വസതിക്കു മുന്നിൽ ദേശീയഗാനം ആലപിക്കും

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുമാസം മുമ്പ് ദേശവിരുദ്ധ സിനിമ പ്രദർശിപ്പിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഉൾക്കൊള്ളുന്ന ടർക്കിഷ് സിനിമയായിരുന്നു അന്ന് പ്രദർശിപ്പിച്ചത്. ഇതിനെതിരെ ബിജെപി മാർച്ച് നടത്തിയിരുന്നു.

ഐഎഫ്എഫ്കെ: സംവിധായകൻ കമൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ബിജെപി; കൊടുങ്ങല്ലൂരിലെ വസതിക്കു മുന്നിൽ ദേശീയഗാനം ആലപിക്കും

ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിനുമുമ്പ് ദേശീയഗാനം പ്രദർശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കോടതിയെ സമീപിച്ചതിൽ കമൽ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ അദ്ദേഹത്തിന്റെ സമ്മതത്തോടെയാണോ കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ബിജെപി സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കമലിന്റെ വസതിക്കു മുന്നിൽ ദേശീയഗാനം ആലപിക്കുമെന്നും ബിജെപി പത്രക്കുറിപ്പിൽ പറയുന്നു.


കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുമാസം മുമ്പ് ദേശവിരുദ്ധ സിനിമ പ്രദർശിപ്പിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.  കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഉൾക്കൊള്ളുന്ന ടർക്കിഷ് സിനിമയായിരുന്നു അന്ന് പ്രദർശിപ്പിച്ചത്. ഇതിനെതിരെ ബിജെപി മാർച്ച് നടത്തിയിരുന്നു.കൊടുങ്ങല്ലൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ സഹായിക്കുന്നതാണ് കമലിന്റെ നിലപാടെന്നാണ് ബിജെപിയുടെ ആരോപണം.

Read More >>