നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

സംഭവത്തെ തുടര്‍ന്നു പാറശ്ശാല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

നെയ്യാറ്റിന്‍കര മരിയപുരത്തു ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചെങ്കല്‍ ആറയൂര്‍ വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റായ അനില്‍കുമാറിനെ(43)യാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്നു പാറശ്ശാല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ ചിലരുമായുള്ള വ്യക്തിവൈരാഗ്യമാണു കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു.