കണ്ണൂരിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു; സംഭവത്തിൽ രാഷ്ട്രീയമില്ലെന്നു പോലീസ്

അബോധാവസ്ഥയിൽ കഴിയുന്ന റജീഷ് ബോധം വീണ്ടെടുത്താൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയൂ എന്ന നിലപാടിലാണ് ബിജെപി.

കണ്ണൂരിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു; സംഭവത്തിൽ രാഷ്ട്രീയമില്ലെന്നു പോലീസ്

കണ്ണൂർ: തളിപ്പറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. തൃച്ഛംബരത്തെ പറമ്പൻ ഹൗസിൽ റജീഷിനാണ് വെട്ടേറ്റത്. ഇരു കാലുകൾക്കും പുറത്തും മാരകമായി വെട്ടേറ്റ റജീഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് റജീഷിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പരിക്കുകൾ ഗുരുതരമായതിനാൽ റജീഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


അബോധാവസ്ഥയിൽ കഴിയുന്ന റജീഷ് ബോധം വീണ്ടെടുത്താൽ മാത്രമേ സംഭവത്തെക്കുറിച്ചു വ്യക്തമായി പറയാൻ കഴിയൂ എന്ന നിലപാടിലാണ് ബിജെപി.

രാത്രി പത്തു മണിയോടെ പോസ്റ്റ് ഓഫിസ് റോഡിലെ ബിയർ പാർലറിൽ നിന്നും മദ്യപിച്ചിറങ്ങിയ റജീഷ് മൂത്തേടത്ത് സ്‌കൂളിനു പിറകിലൂടെ വീട്ടിലേക്കു പോകുമ്പോൾ വെട്ടേൽക്കുകയായിരുന്നു. രാത്രി വൈകിയിട്ടും റജീഷ് വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ സഹോദരനാണ് റജീഷിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

Story by
Read More >>