ഇടതുപക്ഷം ഭരിക്കുമ്പോള്‍ സംഘപരിവാറിന്റെ തീരുമാനമല്ല പൊലീസ് നടപ്പാക്കേണ്ടത്; ബിനോയ് വിശ്വം

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ സഖാക്കളെ വെടിവച്ചുവീഴ്ത്തരുത്. സിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ബിനോയ് വിശ്വം അറിയിച്ചു.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ സംഘപരിവാറിന്റെ തീരുമാനമല്ല പൊലീസ് നടപ്പാക്കേണ്ടത്; ബിനോയ് വിശ്വം

കോഴിക്കോട്: ഇടതുപക്ഷം ഭരിക്കുമ്പോള് സംഘ് പരിവാറിന്റെ തീരുമാനമല്ല പൊലീസ് നടപ്പാക്കേണ്ടതെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയതായിരുന്നു അദേഹം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലതുപക്ഷ ഭരണകൂടത്തിന്റെ പൊലീസിനെയല്ല ഇവിടെ വേണ്ടത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് സംവിധാനമാണിതെന്ന് മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ സഖാക്കളെ വെടിവച്ചുവീഴ്ത്തരുത്.

സിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ബിനോയ് വിശ്വം അറിയിച്ചു.

മുതലക്കുളത്തും ഗ്രോവാസുവിന്റെ വീട്ടുപടിക്കലും മൃതദഹേം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. യുവമോര്‍ച്ചയ്ക്ക് അനുകൂലമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണമുണ്ടായത്.

Read More >>