ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി

രാജ്യത്ത് ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കൂട്ട ജയില്‍ച്ചാട്ടം റിപ്പോര്‍ട്ടു ചെയ്യുന്നത്. നവംബറില്‍ പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവുള്‍പ്പെടെ അഞ്ചു പേര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പോലീസ് പിടികൂടി.

ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി

ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് ജയില്‍ച്ചാട്ടം നട്‌നത്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

രാജ്യത്ത് ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കൂട്ട ജയില്‍ച്ചാട്ടം റിപ്പോര്‍ട്ടു ചെയ്യുന്നത്. നവംബറില്‍ പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവുള്‍പ്പെടെ അഞ്ചു പേര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പോലീസ് പിടികൂടി.

ഒക്ടോബറില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടു സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയും തുര്‍ന്ന് അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിമി പ്രവര്‍ത്തകരുടെ കൊല വ്യാജഏറ്റുമുട്ടലിലൂടെയായിരുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു.

Read More >>