ആര്‍എസ്എസ് ഭീഷണിയെ ഭയന്നു ഭോപ്പാല്‍ പോലീസ് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞു

നൂറുകണക്കിന് മലയാളികള്‍ ഒത്തുകൂടിയ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി ഭോപ്പാലില്‍ എത്തിയത്.

ആര്‍എസ്എസ് ഭീഷണിയെ ഭയന്നു ഭോപ്പാല്‍ പോലീസ് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞു

ഭോപ്പാലില്‍ ജനാധിപത്യ മഹിളാഅസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞു. ആര്‍എസ്എസ്സിന്‍റെ ഭീഷണി ഉണ്ടെന്ന് അറിയിച്ചാണ് ഇത്.

മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.

ആര്‍ എസ് എസ്സിനെ ഭയന്ന് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയ ഭോപ്പാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ ഭോപ്പാല്‍ പോലീസ് എടുത്ത നിലപാട് ലജ്ജാവഹമാണെന്നായിരുന്നു ഈ വിമര്‍ശനങ്ങള്‍. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു പോലീസിന്‍റെ ഈ നടപടി


നൂറുകണക്കിന് മലയാളികള്‍ ഒത്തുകൂടുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിക്കാണ് ഈ തിക്താനുഭവം ഉണ്ടായത്.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. ഇതാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചത്.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം വിവാദമായതോടെ മധ്യപ്രദേശ്‌ ഖേദം അറിയിച്ചു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന്‍ പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് ഭോപ്പാല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ഖേദമറിയിച്ചത്.

Read More >>