കാപ്പി കുടിക്കുന്നതിന്റെ 5 ഗുണങ്ങളും 5 ദോഷങ്ങളും

കാപ്പിയില്‍ ധാരാളമായി ആന്റിഓക്സിഡെന്‍റ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

കാപ്പി കുടിക്കുന്നതിന്റെ 5 ഗുണങ്ങളും 5 ദോഷങ്ങളും

ഗുണങ്ങള്‍:


 1. കാപ്പി കുടിക്കുന്നത് കായികാദ്ധ്വാനം ചെയ്യാനുള്ള ഉന്മേഷം പകരുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തത്തിലെ അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ഇത്. മാനസികമായ ഉണര്‍വിനും കാപ്പി കുടിക്കുന്നത് നല്ലതാണ്.
  ശരീരഭാരം കുറയ്ക്കുന്നതിന് മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കുന്നത് നല്ലതാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസിയം തുടങ്ങിയ ധാതുക്കള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

 2. ക്യാന്‍സര്‍ രോഗത്തെ ചെറുക്കുന്നതിനും കാപ്പി നല്ലതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ കഫീനിന് കഴിയുന്നുണ്ട് എന്നാണ് പൊതുവായ വിലയിരുത്തല്‍

 3. പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളും കാപ്പി കുടിക്കുന്നവരില്‍ കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ പാര്‍ക്കിന്‍സണ്‍ രോഗം, പ്രമേഹം എന്നിവയുടെയും അപകടം കുറയ്ക്കാന്‍ കാപ്പിയ്ക്കു സാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 4. കാപ്പിയില്‍ ധാരാളമായി ആന്റിഓക്സിഡെന്‍റ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

 5. കാപ്പി കുടിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളായ അല്‍ഷിമേഴ്സ്, വിഷാദം തുടങ്ങിയവയില്‍ നിന്നും ഒരു ചെറിയ പരിധിവരെ മോചനം നല്‍കുന്നു


ദോഷങ്ങള്‍:

 1. കാപ്പി ചിലപ്പോള്‍ വിഷമയമാകാം: നിലവാരമില്ലാത്ത കാപ്പി കുടിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ഇത്തരം കാപ്പിയില്‍ ധാരാളം ഹാനികരമായ വസ്തുക്കള്‍ ഉണ്ടാകും. കേടായ കാപ്പിക്കുരുവില്‍ നിന്നോ അല്ലെങ്കില്‍ അധികം വിളഞ്ഞു പോയവയില്‍ നിന്നോ ഉണ്ടാക്കുന്ന കാപ്പിയിലാണ് ഇത്തരം ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നത്.

 2. കാപ്പി നിങ്ങളെ കൊല്ലാനും സാധ്യതയുണ്ട്: ചെറിയ സമയത്തിന്നുള്ളില്‍ അനുവദനീയമായ അളവില്‍ അധികം കാപ്പി കുടിക്കുന്നത് ഒരു പക്ഷെ മരണം തന്നെ ക്ഷണിച്ചുവരുത്തിയേക്കാം. ഉദാഹരണമായി, അടുപ്പിച്ചു 80-100 കപ്പ്‌ (23 litres) കുടിക്കുന്നത് വഴി ശരീരത്തില്‍ അമിതമായി കഫീന്‍ അടിഞ്ഞുകൂടുന്നു. ഇത് മാത്രമല്ല, ഇത്രയും അളവില്‍ ഏതു ദ്രാവകം അകത്താക്കിയാലും (വെള്ളം ഉള്‍പ്പെടെ) അത് ശരീരത്തിന് ഹാനികരമാണ്.

 3. കാപ്പി കുടിക്കുന്നത് ഉറക്കം ഇല്ലാതാക്കാന്‍ ഇടയാക്കുന്നുണ്ട്. ഇവിടെയും കഫീന്‍ തന്നെയാണ് വില്ലന്‍. ഒരാളുടെ ശരീരത്തില്‍ ഏറ്റവും കൂടിയ അളവില്‍ അനുവദനീയമായ കഫീനിന്‍റെ അളവ് ഒരു ദിവസം 400 മില്ലിഗ്രാമാണ്. ഇത് ഏകദേശം 4 കപ്പ്‌ കാപ്പിയില്‍ നിന്നും ലഭിക്കും. ഓരോ ആളുകളിലും ഈ അളവ് വ്യത്യാസമുണ്ടാകാം.

 4. കൊളസ്ട്രോള്‍ ഉള്ളവര്‍ ഫില്‍ട്ടര്‍ കാപ്പി കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ എല്‍ഡിഎല്‍ ലെവല്‍ ഉയര്‍ത്തുന്ന രണ്ടു ഘടകങ്ങളായ കാഫെസ്ടോള്‍ കഹ്വോള്‍ എന്നിവ ഫില്‍റ്റര്‍ കാപ്പിയില്‍ കുറവായിരിക്കും.

 5. ഗര്‍ഭിണികള്‍ ഒരു ദിവസം ഒരു കപ്പ്‌ കാപ്പിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല എന്ന് പറയാറുണ്ട്‌. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്ഥശിശുവിലും സ്വാധീനം ഉണ്ടാക്കും എന്നുള്ളത് കൊണ്ടാണിത്.