വായു മലിനീകരണം; ബീജിംഗിൽ ജാഗ്രതാ നിർദ്ദേശം

വായു മലിനീകരണം ക്രമാതീതമായി ഉയർന്നതുമൂലമുള്ള പുകമഞ്ഞാണ് ബീജിങ്ങിൽ നിയന്ത്രണമേർപ്പെടുത്തുന്നതിന് കാരണമായിരിക്കുന്നത്

വായു മലിനീകരണം; ബീജിംഗിൽ ജാഗ്രതാ നിർദ്ദേശം

ബീജിങിൽ ഡിസംബർ 21വരെ ജാഗ്രത നിർദ്ദേശം. അന്തരീക്ഷ മലിനീകരണം അനിയന്ത്രിതമായ തോതിൽ വർദ്ധിച്ചതാണ് കാരണം.

വായു മലിനീകരണം ക്രമാതീതമായി ഉയർന്നതുമൂലമുള്ള പുകമഞ്ഞാണ് ബീജിങ്ങിൽ നിയന്ത്രണമേർപ്പെടുത്തുന്നതിന് കാരണമായിരിക്കുന്നത്. ബീജിങ്ങിലെ പരിസ്ഥിതി സംരക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദ സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബീജിങ് കൂടാതെ ടിയാഞ്ജിനിലും ഹെബെയ് എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ ആദ്യമായി വായു മലിനീകരണത്തെതുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകിയത്. അന്ന് സ്കൂളുകൾ അടച്ചിടുകയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്കക്കുകയും ചെയ്തിരുന്നു.