സുവാരസിന് ഡബിൾ; ബാഴ്‌സയ്ക്ക് വിജയം

ലാലിഗയിലെ മറ്റു മത്സരങ്ങളിൽ ഒസാസുനയെ ഡിപോർട്ടിവോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും മലാഗയെ സെവില്ല 4-1 എന്ന സ്‌കോറിലും തോൽപ്പിച്ചു. ലെഗാനസ് - ഐബാർ മത്സരം ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.

സുവാരസിന് ഡബിൾ; ബാഴ്‌സയ്ക്ക് വിജയം

ക്യാമ്പ് നൗ: ലൂയിസ് സുവാരസിന്റെ ഇരട്ടഗോളിൽ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എസ്പാന്യോളിനെ ബാഴ്‌സ തോൽപ്പിച്ചത്. ജയത്തോടെ സെവില്ലയെ മറികടന്ന് ലൂയിസ് എൻ റിക്കിന്റെ കുട്ടികൾ ലാലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നു പോയിന്റ് കൂടുതലുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

മത്സരത്തിൽ ആദ്യ രണ്ട് ഗോളുകൾ (18,67) സുവാരസിൽ നിന്നായിരുന്നുവെങ്കിൽ മൂന്നാം ഗോൾ ജോർഡി ആൽബയുടെ (66) വകയായിരുന്നു. ഇതിനിടെ എസ്പാന്യോളിന് വേണ്ടി ഡേവിഡ് ലോപസ് (79) ആശ്വാസം കണ്ടെത്തിയെങ്കിലും കളി അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിൽ ലയണൽ മെസി കൂടി ഗോൾവല കുലുക്കിയതോടെ ഗോൾപട്ടിക തികച്ചു.

ലാലിഗയിലെ മറ്റു മത്സരങ്ങളിൽ ഒസാസുനയെ ഡിപോർട്ടിവോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും മലാഗയെ സെവില്ല 4-1 എന്ന സ്‌കോറിലും തോൽപ്പിച്ചു. ലെഗാനസ് - ഐബാർ മത്സരം ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.