എൽ ക്ലാസിക്കോയിൽ ബലാബലം; റയൽ - ബാഴ്‌സ മത്സരം 1-1ന് സമനിലയിൽ

ലാലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ സെവില്ലയെ ഗ്രനഡ 2-1ന് തോൽപ്പിച്ചു. ഗ്രനഡയ്ക്ക് വേണ്ടി 27-ആം മിനുറ്റിൽ പെരേരയും 56-ആം മിനുറ്റിൽ ലൊമ്പാനും ഗോൾ നേടിയപ്പോൾ സെവില്ലയ്ക്ക് വേണ്ടി ബെൻ യെഡ്ഡർ കളി അവസാനിക്കുന്നതിന് മുൻപുള്ള ഇൻജ്വറി ടൈമിൽ ആശ്വാസ ഗോളും നേടി.

എൽ ക്ലാസിക്കോയിൽ ബലാബലം; റയൽ - ബാഴ്‌സ മത്സരം 1-1ന് സമനിലയിൽ

ബാഴ്‌സലോണ: ലോകം കാത്തിരുന്ന ബാഴ്‌സലോണ - റയൽ മാഡ്രിഡ് മത്സരം സമനിലയിൽ കലാശിച്ചു. ന്യൂകാസിലിൽ നടന്ന കളിയിൽ 53-ആം മിനുറ്റിൽ സുവാരസിന്റെ ഗോളിൽ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ഇൻജ്വറി ടൈമിൽ റയലിന്റെ സെർജിയോ റമോസ് നേടിയ ഗോളിലാണ് മത്സരം സമനിലയിലായത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുഭാഗത്തേക്കും ആക്രമണം നടന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. പിന്നീട് രണ്ടാം പകുതിയിലാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ എടുത്ത ഫ്രീകിക്ക് തല കൊണ്ട് കുത്തി സുവാരസ് ഗോൾ നേടിയത്. വിജയം ബാഴ്‌സയ്‌ക്കൊപ്പമെന്ന് ചിന്തിച്ച് മുന്നോട്ടുപോകവേയാണ് ഇൻജ്വറി ടൈമിൽ ന്യൂകാസിലിന്റെ മനസ് തകർത്ത് സെർജിയോ റമോസ് ഞെട്ടിച്ചത്. ലൂക്ക മോഡ്രിച്ച് എടുത്ത ഫ്രീകിക്കിന് തല കൊണ്ട് വഴി കാണിച്ച് സെർജിയോ റമോസിലൂടെ റയൽ മാഡ്രിഡ് തിരിച്ചടിച്ചതോടെ മത്സരം 1-1ന് സമനിലയിൽ.

രണ്ടാം മിനുറ്റിൽ റയൽ ഒരു പെനാൽറ്റിക്കായി വാദിച്ചെങ്കിലും ഗോളി അനുവദിച്ചില്ല. വാസ്‌ക്വെസിനെ മഷറാനോ ഫൗൾ ചെയ്തതിനായിരുന്നു റയലിന്റെ വാദം. 23-ആം മിനുറ്റിൽ റൊണാൾഡോയെ വലിച്ചിട്ടതിന് മഷറാനോക്കെതിരെ പെനാൽറ്റിവാദം റയൽ വീണ്ടും ഉയർത്തിയെങ്കിലും റഫറി നിഷേധിച്ചു.
14 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലാലിഗ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്. ആറു പോയിന്റ് പിറകിലുള്ള ബാഴ്‌സയാണ് രണ്ടാമത്.

ലാലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ സെവില്ലയെ ഗ്രനഡ 2-1ന് തോൽപ്പിച്ചു. ഗ്രനഡയ്ക്ക് വേണ്ടി 27-ആം മിനുറ്റിൽ പെരേരയും 56-ആം മിനുറ്റിൽ ലൊമ്പാനും ഗോൾ നേടിയപ്പോൾ സെവില്ലയ്ക്ക് വേണ്ടി ബെൻ യെഡ്ഡർ കളി അവസാനിക്കുന്നതിന് മുൻപുള്ള ഇൻജ്വറി ടൈമിൽ ആശ്വാസ ഗോളും നേടി. ലഗാനസും വില്ലറയലും തമ്മിൽ നടന്ന മറ്റൊരു മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. അത്‌ലറ്റികോ മാഡ്രിഡ് - എസ്പാനോൾ മത്സരവും ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്.

Read More >>