ബംഗളൂരു സ്ഫോടനക്കേസ്; ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ അറസ്റ്റിൽ

ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്ന റൈസൽ മമ്പറത്തെത്തിയെന്ന വിവരത്തെ തുടർന്ന് കണ്ണൂർ ഡിവൈഎസ്പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.

ബംഗളൂരു സ്ഫോടനക്കേസ്; ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: ബെംഗളൂരു സ്ഫോടന കേസിലെ 22-ാം പ്രതി മമ്പറം പറമ്പായി സ്വദേശി പിഎ റൈസലിനെ പോലീസ് അറസ്റ് ചെയ്തു. ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്ന റൈസൽ മമ്പറത്തെത്തിയെന്ന വിവരത്തെ തുടർന്ന് കണ്ണൂർ ഡിവൈഎസ്പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.

സ്ഫോടനത്തിനാവശ്യമായ ബോംബുകൾ നിർമിക്കുന്നതിൽ റൈസൽ മുഖ്യ പങ്കുവഹിച്ചതായി പോലീസ് കണ്ടത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു കടയിൽ നിന്നും 2 കിലോ അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്റർ എന്നിവ മോഷ്ടിച്ച് മറ്റുപ്രതികൾക്കൊപ്പം റൈസൽ ബോംബുകൾ നിർമ്മിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ നേരിട്ട് പങ്കെടുക്കാത്ത റൈസൽ സംഭവസമയത്ത് കണ്ണൂരിലായിരുന്നു.


ബെംഗളൂരു സ്ഫ്‌ടോടന കേസ് ഉൾപ്പെടെ നിരവധി തീവ്രവാദക്കസുകളിലെ പിടികിട്ടാപ്പുള്ളിയായ സലീമിന്റെ സഹോദരനാണ് റൈസൽ. റൈസൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. പെരുമ്പാവൂരിലെ കവർച്ചാക്കേസിൽ പ്രതിയായ റൈസലിനെ നടപടി ക്രമങ്ങൾക്കായി പരുമ്പാവൂർ പൊലീസിന് കൈമാറി. ബംഗളുരു പൊലീസിന് വിവരം കൈമാറിയതായി ഡിവൈഎസ്പി പി സദാനന്ദൻ മാധ്യമങ്ങളെ അറിയിച്ചു.

ഇതേ കേസിൽ അബ്ദുൾ നാസർ മഅദനി ഇപ്പോഴും വിചാരണ കാത്തുകഴിയുകയാണ്.

Read More >>