ബാബാ രാംദേവും മോദിക്കെതിരെ രംഗത്ത്; നോട്ടുനിരോധനത്തില്‍ നടന്നത് 3- 5 ലക്ഷം കോടിയുടെ അഴിമതി

'നോട്ടുനിരോധനം 3-5 ലക്ഷം കോടി രൂപയുടെ അഴിമതിക്കു വഴിവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാങ്കുകളും കോടികള്‍ ഉണ്ടാക്കിയെന്നുതന്നെ കരുതുന്നു. ഇക്കാര്യത്തില്‍ ആര്‍ബിഎയുടെ പങ്കുപോലും സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.' -രാംദേവ് ചൂണ്ടിക്കാട്ടി.

ബാബാ രാംദേവും മോദിക്കെതിരെ രംഗത്ത്; നോട്ടുനിരോധനത്തില്‍ നടന്നത് 3- 5 ലക്ഷം കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം വഴിവച്ചിരിക്കുന്നത് 3-5 ലക്ഷം കോടിയുടെ അഴിമതിക്കാണെന്ന് ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധന നടപടിയെ സ്വാഗതം ചെയ്ത ബാബാ രാംദേവാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

'നോട്ടുനിരോധനം 3-5 ലക്ഷം കോടി രൂപയുടെ അഴിമതിക്കു വഴിവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാങ്കുകളും കോടികള്‍ ഉണ്ടാക്കിയെന്നുതന്നെ കരുതുന്നു. ഇക്കാര്യത്തില്‍ ആര്‍ബിഎയുടെ പങ്കുപോലും സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.' -രാംദേവ് ചൂണ്ടിക്കാട്ടി.

അഴിമതിക്കാരായ ബാങ്കര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ തീരുമാനം നല്ലരീതിയില്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നെന്നും രാംദേവ് അഭിപ്രായപ്പെട്ടു.

ദ ക്യുന്റിനോടാണ് രാംദേവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ, നോട്ടുനിരോധനത്തിലൂടെ മോദി അഴിമതിക്കെതിരെ തിരിച്ചടിക്കുകയാണെന്നായിരുന്നു രാംദേവിന്റെ അഭിപ്രായം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ മോദിയുടെ പുതിയ നടപടിക്കു സാധിക്കുമെന്നും ദേശനന്മക്കു വേണ്ടി കുറച്ചുദിവസം ബുദ്ധിമുട്ടുകള്‍ സഹിച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും രാംദേവ് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതോടൊപ്പം, കള്ളപ്പണത്തിനും തീവ്രവാദത്തിനുമുള്ള വെല്ലുവിളിയാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നും തുറന്നടിച്ചിരുന്ന ആളാണ് രാംദേവ്. ഈ സാഹചര്യത്തിലാണ് രാംദേവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.

Read More >>