അവതാര്‍ തട്ടിപ്പ്; മമ്മൂട്ടിയെ പ്രതി ചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു

നിക്ഷേപമായി കോടികള്‍ കൈപ്പറ്റിയ ശേഷം തങ്ങളെ അവതാര്‍ ഗോള്‍ഡ് ഉടമകള്‍ കബളിപ്പിച്ചു എന്നാണു നിക്ഷേപകരുടെ പരാതി. 450 നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടതെന്നും 150 കോടിയാണു ഉടമകള്‍ തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അവതാര്‍ തട്ടിപ്പ്; മമ്മൂട്ടിയെ പ്രതി ചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു

150 കോടിയുടെ അവതാര്‍ തട്ടിപ്പില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മമ്മൂട്ടിയെയും പ്രതി ചേര്‍ക്കണമെന്നു പരാതി. ഇതുസംബന്ധിച്ചു നിക്ഷേപകര്‍ സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. സംഭവത്തില്‍, നേരത്തെ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ മൂന്നു ഉടമകളില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

നിക്ഷേപമായി കോടികള്‍ കൈപ്പറ്റിയ ശേഷം തങ്ങളെ അവതാര്‍ ഗോള്‍ഡ് ഉടമകള്‍ കബളിപ്പിച്ചു എന്നാണു നിക്ഷേപകരുടെ പരാതി. 450 നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടതെന്നും 150 കോടിയാണു ഉടമകള്‍ തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

മുമ്പ് ഉടമകള്‍ക്കെതിരെ പരാതി നല്‍കിയ നിക്ഷേപകര്‍ ബ്രാന്‍ഡ് അംബാസിഡറായ മമ്മൂട്ടിക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടിയിലുള്ള വിശ്വാസം കൊണ്ടാണ് തങ്ങളെല്ലാം സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉടമകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും പണം വൈകാതെ തിരിച്ചുതരാമെന്നൊക്കെ പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

Read More >>