എറണാകുളം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയും ഉണ്ടായത്. യൂബര്‍ ഡ്രൈവര്‍മാരുടെ പരാതിയില്‍ അമ്പതോളം ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

എറണാകുളം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

എറണാകുളം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

യൂബര്‍ ടാക്സിയും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് ഓട്ടോഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം നഗരത്തിലെ യൂബര്‍ ടാക്സി തൊഴിലാളികളും ഓട്ടോ തൊഴിലാളികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയും ഉണ്ടായത്. യൂബര്‍ ഡ്രൈവര്‍മാരുടെ പരാതിയില്‍ അമ്പതോളം ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തങ്ങളുടെ ടാക്സിയില്‍ കയറുന്ന യാത്രക്കാരേയും ഡ്രൈവര്‍മാരേയും ഓട്ടോഡ്രവര്‍മാര്‍ ഭീഷണിപ്പെടുത്തന്നത് പതിവാണെന്നാണ് യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ വാദം. ഇതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും അവരുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു.

Read More >>