'ഒരു കടുകുമണിയോളം പോലും ജീവിതത്തെ ബാധിക്കില്ല': ഓസ്‌ട്രേലിയ 100 ഡോളര്‍ നോട്ടു നിരോധിച്ച സംഭവം ഉയര്‍ത്തിക്കാട്ടുന്നവരോട് ഓസ്‌ട്രേലിയന്‍ മലയാളിക്കു പറയാനുള്ളത്

ഒരു എടിഎമ്മില്‍ പോലും നൂറ് ഡോളര്‍ നോട്ട് ലഭ്യമല്ല. നൂറു ഡോളര്‍ നോട്ടുകള്‍ ആസ്‌ട്രേലിയയില്‍ നിരോധിച്ചാലും അത് ഇവിടത്തെ സാധാരണ മനുഷ്യന്റെ ജീവിതത്തെ ഒരു കടുകുമണിയോളം പോലും ബാധിക്കില്ല. അവര്‍ അത് അറിയുകകൂടിയില്ല. എന്നാല്‍ ഇന്ത്യയില്‍ അതല്ല സ്ഥിതി- സാബു വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 1000-500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയോടു താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയ 100 ഡോളറിന്റെ നോട്ട് പിന്‍വലിച്ചതിനെ ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് ഓസ്ട്രലിയന്‍ മലയാളിയുടെ മറുപടി. ജനങ്ങള്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എടിഎമ്മില്‍ നിന്നെടുത്ത് ദൈനംദിന കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയിലെ എടിഎമ്മുകളില്‍പ്പോലും ലഭിക്കാത്ത 100 ഡോളര്‍ പിന്‍വലിച്ച സംഭവത്തെ എങ്ങനെ താരതമ്യപ്പെടുത്തുമെന്നാണ് എട്ടുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഷാബു തോമസ് ചോദിക്കുന്നത്.


നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തെ മാതൃകയാക്കിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ കറന്‍സി പന്‍വലിച്ചതെന്ന പ്രചരണത്തിനെതിരെയും ഷാബു ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
ആസ്‌ട്രേലിയയിലെ പൊതുജീവിതത്തില്‍ നൂറ് ഡോളര്‍ നോട്ടിന്റെ സ്ഥാനം വളരെ ചെറുതാണെന്നും ഷാബു ചൂണ്ടിക്കാട്ടുന്നു. എട്ടു വര്‍ഷമായി സിഡ്‌നിയില്‍ ജീവിക്കുന്ന താന്‍ വരെ നൂറ് ഡോളര്‍ നോട്ടു കാണുന്നത് നാട്ടില്‍ പോകുമ്പോള്‍ മാത്രമാണെന്നും ഷാബു പറയുന്നു. കൈയ്യില്‍ കരുതാന്‍ സൗകര്യമായതുകൊണ്ടാണ് നാട്ടിലേക്കു പോകുന്നവര്‍ 100 ഡോളര്‍ നോട്ടിനെ ആശ്രയിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഒരു എടിഎമ്മില്‍ പോലും നൂറ് ഡോളര്‍ നോട്ട് ലഭ്യമല്ല. നൂറു ഡോളര്‍ നോട്ടുകള്‍ ആസ്‌ട്രേലിയയില്‍ നിരോധിച്ചാലും അത് ഇവിടത്തെ സാധാരണ മനുഷ്യന്റെ ജീവിതത്തെ ഒരു കടുകുമണിയോളം പോലും ബാധിക്കില്ല. അവര്‍ അത് അറിയുകകൂടിയില്ല. എന്നാല്‍ ഇന്ത്യയില്‍ അതല്ല സ്ഥിതി- ഷാബു വ്യക്തമാക്കുന്നു.

ഷാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നല്ലതായിരുന്നുവെന്ന് അന്നും ഇന്നും എന്നും പറയുന്നു. പക്ഷെ, അത് നടപ്പാക്കിയ രീതി ചിന്താശൂന്യവും പിടിപ്പുകെട്ടതുമായിരുന്നുവെവെന്ന് ഒരിക്കല്‍ക്കൂടി പറയാന്‍ എനിയ്ക്കൊരു മടിയുമില്ല.

അതിനാല്‍, നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ ആസ്ട്രേലിയ മാതൃകയാക്കുന്നു എന്നുള്ള വാഴ്ത്തിപ്പാടലുകള്‍ ആരംഭിച്ച മോദി അനുകൂലികളുടെ ശ്രദ്ധയ്ക്കായി പറയുന്നു.

ആസ്ട്രേലിയയിലെ പൊതുജീവിതത്തില്‍ നൂറ് ഡോളര്‍ നോട്ടിന്റെ സ്ഥാനം വളരെ ചെറുതാണ്. ഞാന്‍ സിഡ്നിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷങ്ങളായി. ഈ കാലയളവില്‍ ഞാന്‍ നൂറ് ഡോളര്‍ നോട്ട് കണ്ടിരിക്കുന്നത് നാട്ടില്‍ പോകുമ്പോള്‍ മാത്രമാണ്. കാരണം, കൈയ്യില്‍ കരുതാന്‍ അതാണ് സൌകര്യം.


ഒരു എ. റ്റി. എമ്മില്‍ പോലും നൂറ് ഡോളര്‍ നോട്ട് ലഭ്യമല്ല. അതിനാല്‍, ഞാനീ എഴുതുന്ന രാവിലെ ആറുമണി സമയത്ത്, മാല്‍ക്കം ടേണ്‍ബുള്‍ ടോയിലറ്റില്‍ ഇരുന്നുകൊണ്ട് നൂറ് ഡോളര്‍ നോട്ടുകള്‍ ആസ്ട്രേലിയയില്‍ നിരോധിച്ചാലും അത് ഇവിടത്തെ സാധാരണ മനുഷ്യന്റെ ജീവിതത്തെ ഒരു കടുകുമണിയോളം പോലും ബാധിക്കില്ല. അവര്‍ അറിയുകകൂടിയില്ല.
:-)


ജനങ്ങള്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എ. റ്റി. എമ്മില്‍ നിന്നെടുത്ത് ദൈനംദിന കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇന്ത്യയില്‍ അതാണോ സാഹചര്യം?
:-)
Read More >>