മയ്യഴിയിൽ അശാന്തി പടരുന്നു; സിപിഐഎം നേതാക്കളുടെ വീടുകൾക്കു നേരെ ബോംബേറ്

സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന പള്ളൂർ മേഖലയിൽ സിപിഐഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനു നേരെ വധശ്രമം ഉണ്ടായതോടെയാണ് അക്രമ സംഭവങ്ങൾക്കു തുടക്കമായത്.

മയ്യഴിയിൽ അശാന്തി പടരുന്നു; സിപിഐഎം നേതാക്കളുടെ വീടുകൾക്കു നേരെ ബോംബേറ്

മാഹി: മയ്യഴിയിൽ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബാക്രമണം. ഒരാൾക്കു പരിക്കേറ്റു. ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന പള്ളൂർ മേഖലയിൽ സിപിഐഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനു നേരെ വധശ്രമം ഉണ്ടായതോടെയാണ് അക്രമ സംഭവങ്ങൾക്കു തുടക്കമായത്.

സിപിഐഎം മുക്കുവൻപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെആർ രാജന്റെയും ചാലക്കര ബ്രാഞ്ച് സെക്രട്ടറി കെപി വൽസലന്റെയും വീടുകൾക്കു നേരെ ബോംബേറുണ്ടായി. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

സിപിഐഎം പള്ളൂർ ലോക്കൽ സെക്രട്ടറി വടക്കൻ ജനാർദ്ദനൻ, പ്രവർത്തകൻ ഈസ്റ്റ് പള്ളൂരിലെ കൂവാത്തതിന്റവിടെ കുമാരൻ എന്നിവരുടെ വീടുകൾക്കു നേരെയും ബോംബേറുണ്ടായി.

തുടർന്നുണ്ടായ അക്രമത്തിൽ ബിജെപി പ്രവർത്തകരായ പറമ്പത്ത് ജിതേഷ്, പള്ളൂരിലെ പിടി ദേവരാജ്, ചാലക്കരയിലെ രജിലേഷ് തുടങ്ങിയവരുടെ വീടുകൾക്കു നേരെയും അക്രമം ഉണ്ടായി.
വിവിധ അക്രമസംഭവങ്ങളിലായി പോലീസ് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ഒട്ടേറെ ബോംബുകളും വടിവാളുകളും കണ്ടെടുത്തു.

Story by
Read More >>