തുടര്‍ച്ചയായ ബാങ്ക് അവധികള്‍; സംസ്ഥാനത്തെ എടിഎമ്മുകള്‍ ശൂന്യമായി

രണ്ടാം ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും പിന്നാലെ തിങ്കളാഴ്ച നബദിനം കൂടി എത്തിയതോടെയാണ് പണം പിന്‍വലിക്കുന്നതിനു പ്രതിസന്ധി ഏര്‍പ്പെട്ടത്

തുടര്‍ച്ചയായ ബാങ്ക് അവധികള്‍; സംസ്ഥാനത്തെ എടിഎമ്മുകള്‍ ശൂന്യമായി

തുടര്‍ച്ചയായ മൂന്നു ബാങ്ക് അവധികള്‍ എത്തിയതോടെ സംസ്ഥാനത്തെ എടിഎമ്മുകള്‍ ശൂന്യമായി. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകള്‍ പൂര്‍ണ്ണമായും കാലിയായ അവസ്ഥയാണ്. നഗരപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ പണം ഉണ്ടെങ്കിലും 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണുള്ളതെന്ന് ഇടപാടുകാര്‍ പറയുന്നു.

രണ്ടാം ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും പിന്നാലെ തിങ്കളാഴ്ച നബദിനം കൂടി എത്തിയതോടെയാണ് പണം പിന്‍വലിക്കുന്നതിനു പ്രതിസന്ധി ഏര്‍പ്പെട്ടത്. ഞായറാഴ്ചയോടെ തന്നെ സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും ശൂന്യമായിക്കഴിഞ്ഞിരുന്നു. ബാങ്കുകളോടു ചേര്‍ന്നുള്ള പ്രധാന എടിഎമ്മുകളില്‍ നിന്നും 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നതും.

മൂന്ന് ദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച ബാങ്കുകള്‍ തുറക്കുമ്പോള്‍ കനത്ത തിരക്ക് അനുഭവപ്പെടുമെന്നാണ് സൂചനകള്‍.

Read More >>