എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്തി

ജനുവരി 1 മുതല്‍ ഒരു ദിവസം 4500 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാമെന്നാണ് നിര്‍ദ്ദേശം.

എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്തി

പ്രധാനമന്ത്രിനോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു രാജ്യത്തെ എടിഎമ്മുകളില്‍ നടപ്പിലായ പണം പിന്‍വലിക്കല്‍ നിയന്ത്രണത്തിനു റിസര്‍വ് ബാങ്ക് ഇളവു പ്രഖ്യാപിച്ചു. എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന 2500ല്‍ നിന്നും 4500 രൂപയാക്കി തുക ഉയര്‍ത്തി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നല്‍കിക്കഴിഞ്ഞു.

ജനുവരി 1 മുതല്‍ ഒരു ദിവസം 4500 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 രൂപ തന്നെയായി നിലനിര്‍ത്തിയിട്ടുണ്ട്.

Read More >>