ഉത്തര മലബാറിലെ എടിഎമ്മുകളിൽ കാശില്ല; പണമെടുക്കാൻ രാത്രിവൈകിയും നെട്ടോട്ടം

കണ്ണൂർ കളക്ട്രേറ്റിന്‌ എതിർവശത്തുള്ള എടിഎമ്മുകളിൽ പണം എത്തിയിട്ട് രണ്ടു ദിവസമായെന്ന് സെക്യൂരിറ്റി ജീവനക്കാർ നാരദാ ന്യൂസിനോട് പറഞ്ഞു.

ഉത്തര മലബാറിലെ എടിഎമ്മുകളിൽ കാശില്ല; പണമെടുക്കാൻ രാത്രിവൈകിയും നെട്ടോട്ടം

കണ്ണൂർ: പുതുവർഷപ്പുലരിയിലേക്ക് ലോകം നടന്നടുക്കുമ്പോഴും പണമൊഴിഞ്ഞ് എടിഎമ്മുകൾ. ഉത്തര മലബാറിലെ നഗരങ്ങളിൽ പകുതിയിൽ താഴെ എടിഎമ്മുകളിൽ മാത്രമാണ് പണമുള്ളത്. ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷം എടിഎമ്മുകളും കാലിയാണ്.

കണ്ണൂർ കളക്ട്രേറ്റിന്‌ എതിർവശത്തുള്ള എടിഎമ്മുകളിൽ പണം എത്തിയിട്ട് രണ്ടു ദിവസമായെന്ന് സെക്യൂരിറ്റി ജീവനക്കാർ നാരദാ ന്യൂസിനോട് പറഞ്ഞു. കാസർഗോഡ് ജില്ലയിലെ മലയോര ഭാഗത്തുള്ള പല ബാങ്കുകളിലും ആവശ്യത്തിന് പണം എത്തുന്നില്ല. ഗ്രാമീണ മേഖലയിൽ എടിഎമ്മുകൾ വിരളമാണെന്നും അവിടെ യഥാസമയം പണം എത്തിക്കുന്നതിൽ ബാങ്കുകൾ പരാജയപ്പെടുകയാണെന്നും കാഞ്ഞങ്ങാട് സ്വദേശി അനൂപ് നാരദാ ന്യൂസിനോട് പറഞ്ഞു. മോഡിയുടെ പുതിയ പ്രസംഗത്തെ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് തളിപ്പറമ്പ് സ്വദേശി സംഗീത. എല്ലാവരും എടിഎമ്മിന്‌ മുന്നിലെ ക്യൂവിൽ തന്നെ.

പണം ലഭ്യമായ എടിഎമ്മുകളിൽ രാത്രി വൈകിയും ക്യൂ ദൃശ്യമായിരുന്നു. എടിഎമ്മുകളിൽ പണം തീർന്നുവെന്നു അറിയിപ്പ് കിട്ടിയാലും കൃത്യമായ ഇടവേളകളിൽ മാത്രമാണ് ബന്ധപ്പെട്ട ഏജൻസികൾ പണം മെഷീനിൽ എത്തിക്കുന്നത്. കറൻസിയുടെ ലഭ്യത കുറയുമെന്ന വാർത്തകൾ കൂടി വരുന്നതോടെ ഏറെ പരിഭ്രാന്തിയിലാണ് ജനം.

Read More >>