കരാര്‍ നല്‍കിയാല്‍ പരിഹരിക്കാന്‍ 20 ദിവസം വേണ്ടി വരുമായിരുന്ന തകരാറ് എട്ടു ദിവസം കൊണ്ടു പരിഹരിച്ചു കെഎസ്ഇബി ജീവനക്കാര്‍

കരാര്‍ നല്‍കുന്നതിനുള്ള അധികച്ചെലവും സമയനഷ്ടവും കണക്കാക്കുയാണെങ്കില്‍ ലാഭം അതിലും കൂടുതല്‍ വരുമെന്നു അശോക് കര്‍ത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.

കരാര്‍ നല്‍കിയാല്‍ പരിഹരിക്കാന്‍ 20 ദിവസം വേണ്ടി വരുമായിരുന്ന തകരാറ് എട്ടു ദിവസം കൊണ്ടു പരിഹരിച്ചു കെഎസ്ഇബി ജീവനക്കാര്‍

മൂലമറ്റം വൈദ്യുതി നിലയത്തിലെ കേടായ ജനറേറ്റര്‍ എട്ടുദിവസം കൊണ്ടു ശരിയാക്കി കെഎസ്ഇബി ജീവനക്കാര്‍. കരാറു നല്‍കി ശരിയാക്കാന്‍ 20 ദിവസത്തിനും മുകളില്‍ വേണ്ടിയിരുന്ന ജനറേറ്ററാണു രാവും പകലും കഠിനമായി അധ്വാനിച്ചു കെഎസ്ഇബി ജീവനക്കാര്‍ തകരാറു പരിഹരിച്ചത്. ഇതുവഴി രണ്ടുകോടയിയോളം രൂപയുടെ അധികലാഭമാണു കെഎസ്ഇബിയ്ക്കു വന്നത്.

തകരാര്‍ പരിഹരിക്കാനുള്ള 26 അംഗസംഘത്തിലെ അംഗമായ കൃഷ്ണകുമാറിനെ പരിചയപ്പെടുത്തിക്കൊണ്ട് അശോക് കര്‍ത്ത ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം വാര്‍ത്തയായിരിക്കുന്നത്. കരാര്‍ നല്‍കുന്നതിനുള്ള അധികച്ചെലവും സമയനഷ്ടവും കണക്കാക്കുയാണെങ്കില്‍ ലാഭം അതിലും കൂടുതല്‍ വരുമെന്നു അശോക് കര്‍ത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു. കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും  കമ്പനിയോടും ജനത്തിനോടും സര്‍ക്കാരിനോടുമുള്ള കൂറും കര്‍ത്ത എടുത്തുപറയുന്നുണ്ട്.