നോട്ടുപിന്‍വലിക്കല്‍; ആദ്യം കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ഭാവിയില്‍ വലിയ ഗുണഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്നു ജയ്റ്റ്‌ലി

കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് കഴിഞ്ഞ എഴുപത് വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാത്ത തീരുമാനമാണ്. പുതിയ നോട്ട് ജനങ്ങളിലെത്താന്‍ ഒരുപാട് സമയം വേണ്ടിവരില്ല- ജയ്റ്റലി പറഞ്ഞു.

നോട്ടുപിന്‍വലിക്കല്‍; ആദ്യം കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ഭാവിയില്‍ വലിയ ഗുണഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്നു ജയ്റ്റ്‌ലി

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടംകൊയ്യുമെന്ന് വ്യക്തമാക്കി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇപ്പോള്‍ ജനങ്ങള്‍ക്കു ചെറിയ ബുദ്ധിമുട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം. എന്നാല്‍ ഭാവിയില്‍ ഈ തീരുമാനം മൂലം വലിയ ഗുണഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ ഫിക്കിയുടെ ജനറല്‍ മീറ്റിംഗിനിടെയാണ് ജയ്റ്റിലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് കഴിഞ്ഞ എഴുപത് വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാത്ത തീരുമാനമാണ്. പുതിയ നോട്ട് ജനങ്ങളിലെത്താന്‍ ഒരുപാട് സമയം വേണ്ടിവരില്ല- ജയ്റ്റലി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ ഇന്ത്യയുടേത് ശക്തമായ സമ്പദ് വ്യവസ്ഥയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കള്ളപ്പണക്കാരെ പിടികൂടാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

Read More >>