ആഹാരം കഴിക്കാന്‍ എടിഎമ്മുകളില്‍ പൈസതേടി അലഞ്ഞു; ഒടുവില്‍ പെട്രോള്‍ പമ്പില്‍കയറി ഡീസല്‍ അടിച്ചു നല്‍കി കാശുവാങ്ങി യുവാവ്

അങ്ങനെയാണ് ഒരു പെട്രോള്‍ പമ്പിനു മുന്നില്‍ വെച്ച് അപരിചതനായ ദീപകിനെ കാണുന്നത്. അവസ്ഥ വിവരിച്ച് സഹായം ചോദിച്ചപ്പോള്‍ ദീപക് സന്തോഷപൂര്‍വ്വം സമ്മതിക്കുകയായിരുന്നു.

ആഹാരം കഴിക്കാന്‍ എടിഎമ്മുകളില്‍ പൈസതേടി അലഞ്ഞു; ഒടുവില്‍ പെട്രോള്‍ പമ്പില്‍കയറി ഡീസല്‍ അടിച്ചു നല്‍കി കാശുവാങ്ങി യുവാവ്

മുംബെെ യാത്രയ്ക്കിടെ കൈയിലുള്ള പണം തീര്‍ന്ന യുവാവിനെ എടിഎമ്മുകളും ചതിച്ചു. ഒടുവില്‍ പെട്രോള്‍ പമ്പില്‍ കയറി കാര്‍ഡ് ഉപയോഗിച്ചു ഡീസല്‍ അടിച്ചു നല്‍കി പണം വാങ്ങിയ കഥയാണ് തിരുവനന്തപുരം സ്വദേശി അര്‍ഷദ് ആസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

സൂറത്തില്‍ നിന്നും മുംബെെയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അര്‍ഷദ് പണത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. ആഹാരം കഴിക്കാന്‍ പോലും കാശില്ലാത്ത അവസ്ഥയില്‍ ഡെബിറ്റു കാര്‍ഡുമായി എടിഎമ്മുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരു എടിഎമ്മിലും പണമുണ്ടായിരുന്നില്ല.


അങ്ങനെയാണ് ഒരു പെട്രോള്‍ പമ്പിനു മുന്നില്‍ വെച്ച് അപരിചതനായ ദീപകിനെ കാണുന്നത്. അവസ്ഥ വിവരിച്ച് സഹായം ചോദിച്ചപ്പോള്‍ ദീപക് സന്തോഷപൂര്‍വ്വം സമ്മതിക്കുകയായിരുന്നു. അങ്ങനെ പെട്രോള്‍ പമ്പില്‍ കയറി അര്‍ഷദ് തന്റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഡീസല്‍ നിറയ്ക്കുകയും ആ പണം ദീപക്കിന്റെ കൈയില്‍ നിന്നും വാങ്ങുകയുമായിരുന്നു.ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനിടയിലാണ് അര്‍ഷദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം പണം പശ്ചിമബംഗാളില്‍ പണം നല്‍കാത്ത സ്‌റ്റേറ്റ് ബാങ്കും എടിഎമ്മും ജനക്കൂട്ടം അടിച്ചു തകര്‍ത്തിരുന്നു.

Read More >>