കര്‍ണാടക മുഖ്യമന്ത്രിയെ സഹായി ഷൂ ധരിപ്പിക്കുന്ന വീഡിയോ പുറത്ത്

മൈസൂരില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍നിന്നു പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിയുടെ കാലില്‍ ഒരാള്‍ ഷൂസ് ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമായ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണു പുറത്തുവിട്ടത്.

കര്‍ണാടക മുഖ്യമന്ത്രിയെ സഹായി ഷൂ ധരിപ്പിക്കുന്ന വീഡിയോ പുറത്ത്

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സഹായി ഷൂ ധരിപ്പിക്കുന്ന വീഡിയോ പുറത്തായി. മൈസൂരില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍നിന്നു പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിയുടെ കാലില്‍ ഒരാള്‍ ഷൂസ് ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമായ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണു പുറത്തുവിട്ടത്.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. ആരോപണം അനാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകരില്‍ ഒരാളാണു ഷൂ ധരിക്കാന്‍ സഹായിച്ചതെന്നും വ്യക്തമാക്കി.


Read More >>