നോട്ടുനിരോധനം തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ല: നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് അമീര്‍ഖാന്‍

രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തനിക്കറിയാമെന്നും അമീര്‍ഖാന്‍ സൂചിപ്പിച്ചു. എന്നാല്‍ എല്ലാ ജനങ്ങളും ബുദ്ധിമുട്ടുകള്‍ സഹിച്ചു സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ടുനിരോധനം തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ല: നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് അമീര്‍ഖാന്‍

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബോളീവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍ രംഗത്ത്. പധാനമന്ത്രി സുപ്രധാനവും ധീരവുമായ ഒരു നടപടിയാണ് എടുത്തിരിക്കുന്നത് എന്നും അസാധുവാക്കലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും അമീര്‍ഖാന്‍ വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമീര്‍ഖാന്‍ സൂചിപ്പിച്ചു. കൈവശം കള്ളപ്പണം ഇല്ലെന്നും വ്യക്തമാക്കിയ അമീര്‍ വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ കറന്‍സി ക്ഷാമം തന്നെ ബാധിച്ചിട്ടില്ല- ആമീര്‍ പറഞ്ഞു.

Read More >>