പിണറായി വിജയന്‍ മോദിയെ അനുകരിക്കുന്നു; കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് ആംആദ്മി പാര്‍ട്ടി

ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖം കാണിക്കുന്നതാണ് കേരളത്തില്‍ അടുത്ത കാലത്തായി നടന്നു വരുന്ന പല പൊലീസ് നടപടികളും. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ തുടങ്ങി കമലിനെയും നദീറിനെയും അറസ്റ്റ് ചെയ്തതില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ആആദ്മി പറഞ്ഞു.

പിണറായി വിജയന്‍ മോദിയെ അനുകരിക്കുന്നു; കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് ആംആദ്മി പാര്‍ട്ടി

കമല്‍ സി ചവറയേയും നാദിറിനെയും അറസ്റ്റുചെയ്ത പോലീസ് നടപടിക്കെതിരെ ആംആദ്മിപാര്‍ട്ടി. ഇവരെ അറസ്റ്റുചെയ്ത് പീഡിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ആം ആദ്മി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയെ അനുകരിക്കുകയാണെന്നും വിഷയത്തില്‍ ഇതു സംബന്ധിച്ചു പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സര്‍ക്കാരിന്റെ മൗനാനുവാദം ഉള്ളത് കൊണ്ടാണെന്നും ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ സൂചിപ്പിച്ചു.

ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖം കാണിക്കുന്നതാണ് കേരളത്തില്‍ അടുത്ത കാലത്തായി നടന്നു വരുന്ന പല പൊലീസ് നടപടികളും. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ തുടങ്ങി കമലിനെയും നദീറിനെയും അറസ്റ്റ് ചെയ്തതില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ആആദ്മി പറഞ്ഞു. രാജ്യരക്ഷാ നിയമങ്ങള്‍ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിക്കില്ല എന്നും യുഎപിഎ നടപ്പിലാക്കില്ല എന്നും ഉറപ്പു നല്‍കി കൊണ്ട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണെന്നും ആം ആദ്മി കുറ്റപ്പെടുത്തി.

Read More >>