അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും എസ്പിയില്‍ നിന്നു പുറത്താക്കി; നടപടി പാര്‍ട്ടിയെ രക്ഷിക്കാനെന്നു മുലായം

രാംഗോപാല്‍ യാദവ് പാര്‍ട്ടിയെ തകര്‍ക്കാനും അഖിലേഷിനെ വഴിതെറ്റിക്കാനുമാണു ശ്രമിക്കുന്നതെന്ന് മുലായം സിങ് യാദവ് കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യം അഖിലേഷിനു മനസ്സിലാവുന്നില്ലെന്നും അടുത്ത മുഖ്യമന്തി ആരാണെന്നു താന്‍ തീരുമാനിക്കുമെന്നും മുലായം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും എസ്പിയില്‍ നിന്നു പുറത്താക്കി; നടപടി പാര്‍ട്ടിയെ രക്ഷിക്കാനെന്നു മുലായം

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനേയും സഹോദരനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവിനേയും മുലായംസിങ് യാദവ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.

രാംഗോപാല്‍ യാദവ് പാര്‍ട്ടിയെ തകര്‍ക്കാനും അഖിലേഷിനെ വഴിതെറ്റിക്കാനുമാണു ശ്രമിക്കുന്നതെന്ന് മുലായം സിങ് യാദവ് കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യം അഖിലേഷിനു മനസ്സിലാവുന്നില്ലെന്നും അടുത്ത മുഖ്യമന്തി ആരാണെന്നു താന്‍ തീരുമാനിക്കുമെന്നും മുലായം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മുലായം ഉന്നയിച്ചത്. പാര്‍ട്ടിയാണ് തങ്ങള്‍ക്കു ഏറ്റവും പ്രധാനം. പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനാണ് പ്രഥമ മുന്‍ഗണന കൊടുക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇരുവരേയും പുറത്താക്കുന്നതെന്നും മുലായം വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെ എങ്ങനെയാണ് രാംഗോപാല്‍ യാദവ് ദേശീയ എക്സിക്യൂട്ടീവ് വിളിച്ച് കൂട്ടുകയെന്നും അദ്ദേഹം ചോദിച്ചു.

വളരെ കഷ്ടപ്പെട്ടാണ് താന്‍ ഈ പാര്‍ട്ടി കെട്ടിപ്പടുത്തത്. എന്നാല്‍ ഇതുവരെ അവരെന്താണു ചെയ്തത്? താന്‍ പാര്‍ട്ടിക്കായി കഠിനമായി പണിയെടുത്തപ്പോള്‍ അവര്‍ അതിന്റെ നേട്ടം അനുഭവിക്കുകയായിരുന്നെന്നും മുലായംസിങ് യാദവ് കുറ്റപ്പെടുത്തി.

Read More >>