ആറുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ 19 മണിക്കൂറില്‍ ഒതുങ്ങി; അഖിലേഷിനേയും രാംഗോപാലിനേയും എസ്പിയില്‍ തിരിച്ചെടുത്തു

മുലായം വിളിച്ച യോഗത്തിലേതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ അഖിലേഷിന്റെ യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാജ്വാദി പാര്‍ട്ടി എംഎല്‍എ അസംഖാനും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമാണ് അഖിലേഷിനും മുലായത്തിനുമിടയില്‍ രമ്യതയ്ക്കു ശ്രമിച്ചത്. സ്വന്തം വീട്ടില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് പിതാവിനെ കാണാന്‍ അഖിലേഷെത്തിയത്. 229 സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാരില്‍ 190 പേരും തനിക്കൊപ്പമുണ്ടെന്ന് അഖിലേഷ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ മുലായം തയ്യാറായത്.

ആറുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ 19 മണിക്കൂറില്‍ ഒതുങ്ങി; അഖിലേഷിനേയും രാംഗോപാലിനേയും എസ്പിയില്‍ തിരിച്ചെടുത്തു

ലക്നൗ: ആറുവര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത അഖിലേഷ് യാദവിനെ 19 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയിലേക്കു തിരിച്ചെടുത്തു. ഇതോടൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവും തിരിച്ചെത്തി. സമാജ് വാദി എംഎല്‍എമാരില്‍ ഭൂരിഭാഗവും തനിക്കൊപ്പമാണെന്നു കാണിച്ചു വില പേശിയതോടെയാണ് സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് നിര്‍ബന്ധിതനായത്.

മുലായം വിളിച്ച യോഗത്തിലേതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ അഖിലേഷിന്റെ യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാജ്വാദി പാര്‍ട്ടി എംഎല്‍എ അസംഖാനും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമാണ് അഖിലേഷിനും മുലായത്തിനുമിടയില്‍ രമ്യതയ്ക്കു ശ്രമിച്ചത്. സ്വന്തം വീട്ടില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് പിതാവിനെ കാണാന്‍ അഖിലേഷെത്തിയത്. 229 സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാരില്‍ 190 പേരും തനിക്കൊപ്പമുണ്ടെന്ന് അഖിലേഷ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ മുലായം തയ്യാറായത്.

ഇന്നലെ രാത്രിയാണു യുപി മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനേയും പുറത്താക്കുന്നതായി മുലായം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണു തീരുമാനമെന്നായിരുന്നു മുലായം ചൂണ്ടിക്കാട്ടിയത്. രാംഗോപാല്‍യാദവ് പാര്‍ട്ടിയെ തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും എന്നാല്‍ ഇത് അഖിലേഷിനു മനസ്സിലാവുന്നില്ലെന്നും മുലായം ആരോപിച്ചിരുന്നു.

തുടര്‍ന്ന് അഖിലേഷിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ തടിച്ചുകൂടിയിരുന്നു. മുലായത്തിന്റെ കടുത്ത തീരുമാനത്തോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ പിളര്‍പ്പിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിരുന്നെങ്കിലും ഇരുവരേയും തിരിച്ചെടുക്കാനുള്ള തീരുമാനത്തോടെ അത് മങ്ങിയിരിക്കുകയാണ്.

Read More >>