നോട്ടുദുരന്തം ദേശീയ ദുരന്തമായി മാറിയെന്ന് എ കെ ആന്റണി

നോട്ട് പിന്‍വലിച്ചതിലൂടെ ഉടലെടുത്ത പ്രതിസന്ധി രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് അര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണു മോദി ജനങ്ങളോടു ചെയ്തിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

നോട്ടുദുരന്തം ദേശീയ ദുരന്തമായി മാറിയെന്ന് എ കെ ആന്റണി

നോട്ടു നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിച്ചിരിക്കുകയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. സാധാരണക്കാരെ കൂടുതല്‍ കുഴപ്പങ്ങളിലേക്കു തള്ളിയിടുന്ന ഭരണമാണു മോദിയുടേതെന്നും നോട്ട് നിരോധനം ദേശീയ ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് നേതാക്കളും എംപിമാരും എംഎല്‍എമാരും ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. നോട്ട് പിന്‍വലിച്ചതിലൂടെ ഉടലെടുത്ത പ്രതിസന്ധി രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് അര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണു മോദി ജനങ്ങളോടു ചെയ്തിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രഖ്യാപിച്ച ഈ നടപടി വന്‍ കുംഭകോണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി സാധാരണക്കാരെ ഗുരുതരമായാണു ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല.

Read More >>