ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ ദമ്പതികള്‍ പിരിയുന്നു: വെളിപ്പെടുത്തിയത് ബന്ധു

ഐശ്വര്യ നായികയായ 'ഏ ദില്‍ഹൈ മുഷ്‌കില്‍' എന്ന ഏറ്റവും പുതിയ സിനിമയ്ക്കു ശേഷം അവര്‍ വീണ്ടും അഭിനയ രംഗത്തു ചുവടുറപ്പിക്കുന്നതിനോട് ഭര്‍ത്താവ് അഭിഷേകിന്റെ ഇഷ്ടക്കേടാണ് താരദമ്പതികളുടെ പിരിയലിലേക്ക് വഴിവെച്ചതെന്നാണ് നടിയുടെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍.

ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ ദമ്പതികള്‍ പിരിയുന്നു: വെളിപ്പെടുത്തിയത് ബന്ധു

ഭൂമിക ഖാത്രി-ഡല്‍ഹി ബ്യൂറോ

കുടുംബകലഹം താരങ്ങളുടെ ദാമ്പത്യ ബന്ധ്യങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമയില്‍ പുത്തരിയല്ല. ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നാണ് ഇപ്പോള്‍ അത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് ദമ്പതികള്‍ തങ്ങളുടെ പത്തുവര്‍ഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌.

ഐശ്വര്യ നായികയായ 'ഏ ദില്‍ഹൈ മുഷ്‌കില്‍' എന്ന ഏറ്റവും പുതിയ സിനിമയ്ക്കു ശേഷം അവര്‍ വീണ്ടും അഭിനയ രംഗത്തു ചുവടുറപ്പിക്കുന്നതിനോട് ഭര്‍ത്താവ് അഭിഷേകിന്റെ ഇഷ്ടക്കേടാണ് താരദമ്പതികളുടെ പിരിയലിലേക്ക് വഴിവെച്ചതെന്നാണ് നടിയുടെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ മുഖ്യകഥാപാത്രമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവിധ ചൂടന്‍ രംഗങ്ങളില്‍ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, ഇരുവരും ഇഴകിച്ചേര്‍ന്നുള്ള ഒരു മാഗസിന്റെ ഫോട്ടോ ഷൂട്ട് രംഗങ്ങളും പുറത്തുവന്നിരുന്നു.


[caption id="" align="aligncenter" width="652"]Image result for ae dil hai mushkil HOT ഏ ദില്‍ഹൈ മുഷ്‌കിലില്‍ ഐശ്വര്യയും രണ്‍ബീറും[/caption]

അതേസമയം, അമിതാഭ് ബച്ചന്‍ ഐശ്വര്യയുടെ അഭിനയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒപ്പം, ഭര്‍ത്താവായ അഭിഷേകും എന്തെങ്കിലും പരസ്യപ്രതികരണത്തിന് തയ്യാറാവാതിരുന്നപ്പോള്‍ ജയ ബച്ചന്‍ മരുമകളുടെ അഭിനയത്തെ രൂക്ഷമായി വിമര്‍ശിച്ചു. 'ലോകം ജീര്‍ണിതാവസ്ഥയിലേക്കു നീങ്ങുന്നു' എന്നായിരുന്നു ഐശ്വര്യയുടെ അഭിനയത്തെ മുന്‍നിര്‍ത്തിയുള്ള അവരുടെ അഭിപ്രായം.

പലപ്പോഴും അഭിഷേക്-ഐശ്ചര്യ ദമ്പതികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നപ്പോഴും രമ്യതയുണ്ടാക്കാന്‍ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ശ്രമിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ല. അഭിഷേകിന്റെ സഹോദരി ശ്വേത നാലുതവണയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നപരിഹാരത്തിന് പരിശ്രമിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം. മാത്രമല്ല, അകല്‍ച്ചയിലുള്ള ഇരുവരേയും അടുത്തുകാണാന്‍ സിനിമാ മേഖലയിലുള്ള പ്രമുഖര്‍ ശ്രമിച്ചിട്ടുപോലും സാധിച്ചില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

prn7fv-l-610x610-skirt-dhoom2-miniskirt-cutout-cutout-strapless-clubbing-outfit-aishwaryarai-clubwear-cluboutfit

ആറുമാസമായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നു ബന്ധുക്കള്‍ പറയുന്നു. ആരൊക്കെ, എപ്പോഴെക്കെയാണ് തന്നെ കാണാന്‍ വരുന്നതെന്ന് അറിയിക്കാനുള്ള അവരുടെ സ്റ്റാഫിനെ ഐശ്വര്യയുടെ അനുമതിയും അറിവുമില്ലാതെ അഭിഷേക് മാറ്റിയതാണ് മറ്റൊരു പ്രശ്‌നം. അതിനിടെ, സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ ചൂടന്‍ വാഗ്വാദങ്ങളും നടന്നിരുന്നു. നിലവില്‍ കൂടുതല്‍ സ്വത്തുള്ളത് അഭിഷേകിന്റെ കൈയിലാണ്. തുടര്‍ന്ന് സ്വത്തുവിഷയം കൈകാര്യം ചെയ്യാന്‍ ഇരുവരും ഓരോ അഭിഭാഷകനേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും നിയമിച്ചു.

മുമ്പ്, ബോളിവുഡ് നടി മലൈക്ക അറോറയും ഭര്‍ത്താവ് അര്‍ബാസ് ഖാനും തമ്മില്‍ ഇതുപോലെ വേര്‍പ്പിരിഞ്ഞിരുന്നു. അഭിഷേകുമായുള്ള വിവാഹത്തിനു മുമ്പ്, അര്‍ബാസ് ഖാന്റെ സഹോദരന്‍ സല്‍മാന്‍ ഖാനും ഐശ്വര്യ റായും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഡേറ്റിങ്ങിലുമായിരുന്നു. ഇരുവരുടേയും പ്രണയം സിനിമാലോകത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. തുടര്‍ന്ന്, 2006ല്‍ പുറത്തിറങ്ങിയ ധൂം 2-വില്‍ ഐശ്വര്യയും ഋതിക് റോഷനും തമ്മിലുള്ള ലിപ് ലോക്ക് രംഗം വിവാദമായിരുന്നു. അഭിഷേകുമായുള്ള വിവാഹത്തിന് ഏതാനും മാസങ്ങള്‍ മുമ്പായിരുന്നു ഇത്.

2007 ഏപ്രില്‍ 20നായിരുന്നു മുന്‍ ലോക സുന്ദരി കൂടിയായിരുന്ന ഐശ്വര്യയും അമിതാഭ്‌
ബച്ചന്റെ മകനുമായ അഭിഷേകുമായുള്ള മാംഗല്യം. അഞ്ചുവയസ്സുള്ള ആരാധ്യയാണ് ദമ്പതികളുടെ മകള്‍.

എന്തായാലും, 2016 താര ദാമ്പത്യങ്ങള്‍ക്ക് ഏറെ ഇരുള്‍ മൂടിയ വര്‍ഷമാണ്. ഹോളിവുഡ് ദമ്പതികളായ ആഞ്ചലീന ജോളിയും ഭര്‍ത്താവ് ബ്രാഡ് പിറ്റും വേര്‍പ്പെട്ടത് ഏതാനുംമാസങ്ങള്‍ക്കു മുമ്പായിരുന്നു. ദാ ഇപ്പോള്‍, 2016ന്റെ അവസാന നാളുകളില്‍ മറ്റൊരു താര ഹൃദയങ്ങള്‍കൂടി അകന്നിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്‌.