പോരിനിറങ്ങി എയര്‍ടെല്ലും; എല്ലാ  നെറ്റ്‌വര്‍ക്കുകളിലേക്കും ഇഷ്ടംപോലെ വിളിക്കാം

345 രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കല്‍, നാഷണല്‍ കോളുകള്‍ വിളിക്കാമെന്ന ഓഫറാണ് എയര്‍ടെല്‍ മുന്നോട്ട് വയ്ക്കുന്ന തുറുപ്പ് ചീട്ട്. ഒപ്പം ഒരു ജിബി ഡാറ്റായുള്ള 4ജി ഇന്റര്‍നെറ്റും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി

പോരിനിറങ്ങി എയര്‍ടെല്ലും; എല്ലാ  നെറ്റ്‌വര്‍ക്കുകളിലേക്കും ഇഷ്ടംപോലെ വിളിക്കാംടെലികോം രംഗത്ത് മത്സരരംഗത്തിറങ്ങി എയര്‍ടെല്ലും. രാജ്യത്തെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ സൗജന്യമായി നല്‍കുന്ന ഏറ്റവും പുതിയ ഓഫറുമായാണ് എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.
റിലയന്‍സ് ജിയോയുടെ കടന്നു വരവും വമ്പന്‍ ഓഫറുകളും മറ്റ് കമ്പനികള്‍ക്കേറ്റ പ്രഹരമായിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ജിയോയുടെ
ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടിയതോടെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റ് കമ്പനികളും മത്സരിച്ച് വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ്.


345 രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കല്‍, നാഷണല്‍ കോളുകള്‍ വിളിക്കാമെന്ന ഓഫറാണ് എയര്‍ടെല്‍ മുന്നോട്ട് വയ്ക്കുന്ന തുറുപ്പ് ചീട്ട്. ഒപ്പം ഒരു ജിബി ഡാറ്റായുള്ള 4ജി ഇന്റര്‍നെറ്റും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

145 രൂപയ്ക്ക് 300 എംബി ഡേറ്റയും എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഓഫറും എയര്‍ടെല്‍ പുറത്തിറക്കിയിട്ടുണ്ട്. എയര്‍ടെല്ലില്‍നിന്ന് എയര്‍ടെല്ലിലേയ്ക്ക് പരിധിയില്ലാതെ നാഷ്ണല്‍ കോളുകളുമാകാം. അതോടൊപ്പം 300 എംബി ഡാറ്റയും സൗജ്യന്യമായി ലഭിക്കും. 28 ദിവസമാണ് കാലാവധി.

ഇത് കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 149 രൂപയുടെ പ്ലാനിന് സമാനമായാണ് 145 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്.

Read More >>