കൊച്ചി വിമാനത്താവളത്തില്‍ എയര്‍ഗണ്ണും കത്തികളും ഒളിപ്പിച്ച നിലയില്‍

പക്ഷികളെ വെടിവെയ്ക്കാനുപയോഗിക്കുന്ന തോക്കാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. നൂറോളം വെടിയുണ്ടകളടങ്ങിയ ഡെപ്പി, വാക്കത്തി, പേനാക്കത്തി, നാല് സ്ട്രിപ്പ് ഗുളികകള്‍ എന്നിവയും കവറിലുണ്ടായിരുന്നു. മനോരോഗങ്ങള്‍ക്ക് കഴിക്കുന്ന ഗുളികകളാണ് ഇത്.

കൊച്ചി വിമാനത്താവളത്തില്‍ എയര്‍ഗണ്ണും കത്തികളും ഒളിപ്പിച്ച നിലയില്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂന്തോട്ടത്തിൽ ഒളിപ്പിച്ച നിലയില്‍ എയര്‍ഗണ്ണും കത്തികളും കണ്ടെത്തി. മരത്തിനടിയില്‍ കവറിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര ടെര്‍മിനമലിന് മുന്നിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

പൂന്തോട്ടത്തിലെ ചെടികള്‍ നനയ്ക്കാനെത്തിയ ജീവനക്കാരാണ് സംശയം തോന്നി കവര്‍ തുറന്ന് നോക്കിയത്. സിഐഎസ്എഫും പൊലീസുമെത്തി വിശദമായി പരിശോധിച്ചു. പക്ഷികളെ വെടിവെയ്ക്കാനുപയോഗിക്കുന്ന തോക്കാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. നൂറോളം വെടിയുണ്ടകളടങ്ങിയ ഡെപ്പി, വാക്കത്തി, പേനാക്കത്തി, നാല് സ്ട്രിപ്പ് ഗുളികകള്‍ എന്നിവയും കവറിലുണ്ടായിരുന്നു. മനോരോഗങ്ങള്‍ക്ക് കഴിക്കുന്ന ഗുളികകളാണ് ഇത്. ഈ ഗുളിക മയക്കുമരുന്നായി ഉപയോഗിക്കുന്നവയാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് നെടുമ്പോശ്ശേരി പൊലീസ് നാരദാന്യൂസിനോട് പറഞ്ഞു.


വിമാനത്താവളത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ടെര്‍മിനലിന് മുന്നില്‍ സിസിടിവി ക്യാമറയുണ്ടെങ്കിലും കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ ദൃശ്യങ്ങള്‍ ഇതില്‍ ലഭിക്കില്ല. പാര്‍ക്കിംഗ് ഏരിയയിലടക്കം വിമാനത്താവളത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസികെ നായര്‍ അറിയിച്ചു. പാര്‍ക്കിംഗ് ഏരിയയിലടക്കം സിഐഎസ്എഫിനെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയ്ക്കടുത്തുള്ള ബാത്ത്‌റൂമില്‍ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു. ഇത് കളിത്തോക്കാണെന്ന് പിന്നീട് മനസ്സിലായി. ബംഗ്‌ളൂരുവില്‍ നിര്‍മ്മിച്ച കളിത്തോക്ക് ഒളിപ്പിച്ചതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Read More >>