ജയലളിതയോടുള്ള ആദര സൂചകമായി തല മുണ്ഡനം ചെയ്ത് എഐഎഡിഎംകെ ജനപ്രതിനിധികൾ

കുടുംബാഗങ്ങൾ മരണപ്പെടുമ്പോൾ ഇത്തരത്തിൽ തലമുണ്ഡനം ചെയ്യുന്ന പതിവുണ്ടെന്ന് എംപി സെന്തിലനാഥൻ പറഞ്ഞു.

ജയലളിതയോടുള്ള ആദര സൂചകമായി തല മുണ്ഡനം ചെയ്ത് എഐഎഡിഎംകെ ജനപ്രതിനിധികൾ

ചെന്നൈ: ജയലളിതയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ തലമുണ്ഡനം ചെയ്ത് എഐഎഡിഎംകെ പ്രവർത്തകർ. ജയയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് നിരവധി പാർട്ടി പ്രവർത്തകരും എംഎൽഎ, എംപിമാരും തല മുണ്ഡനംചെയ്തു. ചടങ്ങിൽ വനിതാ പ്രവർത്തകരും പങ്കെടുത്തു.

അമ്മ ഞങ്ങളുടെ നേതാവ് മാത്രമായിരുന്നില്ല, കുടുംബാഗമായിരുന്നുതലമുണ്ഡനം ചെയ്ത എംപി സെന്തിലനാഥൻ പറഞ്ഞു. കുടുംബാഗങ്ങൾ മരണപ്പെടുമ്പോൾ ഇത്തരത്തിൽ തലമുണ്ഡനം ചെയ്യുന്ന പതിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Read More >>