അഗസ്റ്റ വെസ്റ്റ്ലാന്റ്; എസ്പി ത്യാഗിക്കു ജാമ്യം

വ്യോമസേന മേധാവിയായിരിക്കെ വെസ്റ്റ്ലാന്റ് കമ്പനിക്കു കരാർ ലഭിക്കാൻ വഴിവിട്ട സഹായം ചെയ്തുവെന്നാണ് ത്യാഗിക്കെതിരെയുള്ള ആരോപണം.

അഗസ്റ്റ വെസ്റ്റ്ലാന്റ്; എസ്പി ത്യാഗിക്കു ജാമ്യം

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻന്റ് കേസിൽ അറസ്റ്റിലായ മുൻ വ്യോമസേനാ തലവൻ എസ്പി ത്യാഗിക്കു ജാമ്യം. ഈ മാസം ഒൻപതിനാണ് ത്യാഗിയെ സിബിഐ അറസ്റ്റുചെയ്തത്. ത്യാഗിയുടെ സഹോദരൻ ജൂലി ത്യാഗി, അഭിഭാഷകൻ ഗൗതം ഖൈതാൻ എന്നിവരും അറസ്റ്റിലായിരുന്നു. പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.

കേസിൽ കൂടുതൽ തെളിവുഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞില്ലെന്ന് ത്യാഗിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പലതവണ ത്യാഗിയെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ഹാജരാക്കാൻ സിബിഐക്കായില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ത്യാഗിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ രണ്ടുലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും നിർദ്ദേശിച്ചിരുന്നു. വ്യോമസേന മേധാവിയായിരിക്കെ വെസ്റ്റ്ലാന്റ് കമ്പനിക്കു കരാർ ലഭിക്കാൻ വഴിവിട്ട സഹായം ചെയ്തുവെന്നാണ് ത്യാഗിക്കെതിരെയുള്ള ആരോപണം.Read More >>