അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ പുനര്‍ വിചാരണയ്ക്ക് ഉത്തരവ്

ഫിന്‍മെക്കാനിക്ക കമ്പനി മുന്‍ മേധാവി ഗിസപ്പെ ഓര്‍സിക്ക് കഴിഞ്ഞ ഏപ്രിലിൽ നാലര വര്‍ഷത്തേയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്‌നോളിനിക്ക് നാലു വര്‍ഷത്തെയും തടവു ലഭിച്ചിരുന്നു.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ പുനര്‍ വിചാരണയ്ക്ക് ഉത്തരവ്

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് മുന്‍ സിഇഒ എന്നിവരെ പുനര്‍വിചാരണ നടത്താന്‍ ഇറ്റലിയിലെ പരമോന്നത കോടതിയുടെ ഉത്തരവ്. ഈ വിധിക്കെതിരേ ഇരുവരും നല്‍കിയ അപ്പീല്‍ കണക്കിലെടുത്താണ് പുനര്‍വിചാരണ നടത്താന്‍ മേല്‍ക്കോടതി ഉത്തരവിട്ടത്.

ഫിന്‍മെക്കാനിക്ക കമ്പനി മുന്‍ മേധാവി ഗിസപ്പെ ഓര്‍സിക്ക് കഴിഞ്ഞ ഏപ്രിലിൽ നാലര വര്‍ഷത്തേയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്‌നോളിനിക്ക് നാലു വര്‍ഷത്തെയും തടവു ലഭിച്ചിരുന്നു.

ഇന്ത്യയിലെ വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. യുപിഎ ഭരണകാലത്ത് രാജ്യത്തെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങളിലൊന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി.