ചൈനയുടെ വെല്ലുവിളിക്ക് ഇന്ത്യയുടെ മറുപടി; ഇന്ത്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെല്‍ അഗ്‌നി 5 വിജയകരമായി പരീക്ഷിച്ചു

സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ നിലവില്‍ അമേരിക്കയും റഷ്യയും ചൈനയും ഫ്രാന്‍സും യുകെയുമാണുള്ളത്. അഗ്നി 5 ന്റെ നാലാമത്തെയും അവസാനത്തെയും വിക്ഷേപണമായിരുന്നു നടന്നത്. പ്രധാനമമായും ചൈനയുടെ വെല്ലുവളികളെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അഗ്നി-5നെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ചൈനയുടെ വെല്ലുവിളിക്ക് ഇന്ത്യയുടെ മറുപടി; ഇന്ത്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെല്‍ അഗ്‌നി 5 വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെല്‍ അഗ്‌നി 5 വിജയകരമായി പരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഒറീസയിലെ വീലര്‍ ദ്വീപില്‍ വച്ചായിരുന്നു പരീക്ഷണം. ഇതോടെ ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള വമ്പന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ ഇന്ത്യ ഇടം നേടി.

സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ നിലവില്‍ അമേരിക്കയും റഷ്യയും ചൈനയും ഫ്രാന്‍സും യുകെയുമാണുള്ളത്. അഗ്നി 5 ന്റെ നാലാമത്തെയും അവസാനത്തെയും വിക്ഷേപണമായിരുന്നു നടന്നത്. പ്രധാനമമായും ചൈനയുടെ വെല്ലുവളികളെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അഗ്നി-5നെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. 50 ടണ്‍ ഭാരവാഹക ശേഷിയുള്ള മിസൈലിനു ഒരു ടണ്ണിലധികം ഭാരമുള്ള ആണവ പോര്‍മുനയും വഹിക്കാന്‍ സാധിക്കും. മാത്രമല്ല കനിസറ്റ്റുകളില്‍ ഒളിപ്പിച്ച് കൊണ്ടുപോവുമ്പോള്‍ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് മിസൈലിന്റെ സ്ഥാനം കണ്ടെത്താനാവില്ലെന്നതും അഗ്നി- 5ന്റെ സ്ഥാനം കണ്ടെത്താനാകില്ല.

ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത് 2012 ഏപ്രിലിലാണ്. തുടര്‍ന്നു 2013 സെപ്റ്റംബറിലും, 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ സിസ്റ്റത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു അവ പരിഹരിച്ച ശേഷമാണ് ഇന്നത്തെ പരീക്ഷണം നടത്തിയത്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രതിരോധ രംഗത്തെ മേധാവിത്വം നേടിയെടുക്കാന്‍ ഇന്ത്യയ്ക്കു മുന്‍തൂക്കം നല്‍കുന്ന ഒന്നാകും അഗ്നി-5 മിസൈല്‍.

Read More >>