കണ്ണൂരിലെ 'ആക്ഷൻ ഹീറോ ബിജു' ബാധ; എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റും

എആർ - കെഎപി പൊലീസുകാരെ ഉപയോഗിച്ച് വാഹനപരിശോധന നടത്തിയാൽ ബന്ധപ്പെട്ട എസ്‌ഐമാർക്കെതിരെ കർശന നടപടി എടുക്കുമെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗരുഡിൻ അറിയിച്ചു.

കണ്ണൂരിലെ

കണ്ണൂർ: വാഹനപരിശോധന നടത്തുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ അധിക്ഷേപിക്കുകയും വധശ്രമം നടന്ന സ്ഥലത്തെ ചിത്രമെടുക്കാൻ ശ്രമിച്ച പ്രസ് ഫോട്ടോഗ്രാഫറെ തടയുകയും ചെയ്ത എആർ ക്യാമ്പ് സിപിഒ എംവി ലതീഷിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും മറ്റ് വകുപ്പ് നടപടികൾ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകി.

എആർ - കെഎപി പൊലീസുകാരെ ഉപയോഗിച്ച് വാഹനപരിശോധന നടത്തിയാൽ ബന്ധപ്പെട്ട എസ്‌ഐമാർക്കെതിരെ കർശന നടപടി എടുക്കുമെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗരുഡിൻ അറിയിച്ചു.


എആർ ക്യാമ്പ് സിപിഒ ലതീഷിന്റെ 'ആക്ഷൻ ഹീറോ ബിജു ബാധ'ക്കെതിരെ മാധ്യമപ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ കർശന ഇടപെടൽ. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കർശന നടപടി സ്വീകരിക്കാമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പു നൽകിയിരുന്നു.

സംഭവത്തെക്കുറിച്ച് തളിപ്പറമ്പ് സിഐ കെഇ പ്രേമചന്ദ്രൻ അന്വേഷണം ആരംഭിച്ചു. എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയും ഇടപെടാൻ സാധ്യതയുണ്ട്.

Read More >>