വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റില്‍

മേലാറ്റിങ്ങല്‍ പനയില്‍കോണം പുല്ലുചിറ ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (31) ആണ് അറസ്റ്റിലായത്. ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ തൊപ്പിചന്തക്ക് സമീപം പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ(70)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്ന വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മേലാറ്റിങ്ങല്‍ പനയില്‍കോണം പുല്ലുചിറ ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (31) ആണ് അറസ്റ്റിലായത്. ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ തൊപ്പിചന്തക്ക് സമീപം പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ(70)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ശാരദയുടെ വീട്ടില്‍ വന്നു കതകില്‍ തട്ടിവിളിച്ചു. പുറത്തിറങ്ങിയ വൃദ്ധയോട് വെള്ളം ചോദിച്ച ശേഷം ഇവരെ കടന്നുപിടിച്ചു. ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിനിടെ വെട്ടുകത്തിയെടുത്ത വൃദ്ധയുടെ കൈയില്‍ നിന്നും ഇതു പിടിച്ചുവാങ്ങി മണികണ്ഠന്‍ ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കാവൂര്‍ സിഐ ജി ബി മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More >>