ശബരിമലയില്‍ അരവണ നിര്‍മ്മാണ പ്ലാന്റില്‍ സ്റ്റീല്‍പൈപ്പ് പൊട്ടിത്തെറിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാലക്കാട് സ്വദേശി അനീഷിനാണ് മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റത്. അനീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമലയില്‍ അരവണ നിര്‍മ്മാണ പ്ലാന്റില്‍ സ്റ്റീല്‍പൈപ്പ് പൊട്ടിത്തെറിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ശബരിമല: ശബരിമലയിലെ അരവണ നിര്‍മാണ പ്ലാന്റില്‍ സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് അരവണ ഒഴുകിയെത്തുന്ന പൈപ്പ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പാലക്കാട് നന്ദിക്കോട് വാത്തിക്കുളം സ്വദേശി അനീഷിന് മുഖത്തും ദേഹത്തും ഗുരുതര പൊളളലേറ്റു. അനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍, എന്നിവരെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപ്പളളി സുരേന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊതുഭരണ ദേവസ്വം വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. മന്ത്രി സ്ഥലം സന്ദര്‍ശിക്കും.

Read More >>