കാസര്‍ഗോഡ് ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു

പൗവല്‍ സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണം.

കാസര്‍ഗോഡ് ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനത്ത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പൗവല്‍ സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണം.

സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇകെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് മുമ്പും ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായാണ് വിവരം.Representational Image