നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരരുടെ 45 ഓളം ലോഞ്ച് പാഡുകള്‍

അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളെല്ലാം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്.

നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരരുടെ 45 ഓളം ലോഞ്ച് പാഡുകള്‍

അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ നടത്തുന്നതിനും വേണ്ടിയാണ് വീണ്ടും നിയന്ത്രണരേഖയ്ക്കു സമീപം ഭീകരര്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളെല്ലാം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്.

നേരത്തേ, ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഭീകരര്‍ കൂടുതല്‍ ദൂരേക്കു മാറിയിരുന്നുവെങ്കിലും ഈ അടുത്തകാലത്തായി അതിര്‍ത്തിയില്‍ അവരുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടു തുങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read More >>