മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ വന്‍ കവര്‍ച്ച; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ഗുജറാത്തിലെ ദൊറാജിയില്‍ മുത്തൂറ്റ് ഫിനാന്‍സിലും മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സിലും വന്‍ കവര്‍ച്ച. താനെയില്‍ മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്ന് 9 കോടി വിലമതിക്കുന്ന 32 മുപ്പത് കിലോ സ്വര്‍ണ്ണമാണ് മോഷണം പോയത്. ദൊറാജിയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന്‌ 4.8 കിലോ സ്വര്‍ണ്ണമാണ് കവര്‍ന്നത്.

മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ വന്‍ കവര്‍ച്ച; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സിലും ഗുജറാത്തിലെ ദൊറാജിയിലെ
മുത്തൂറ്റ് ഫിനാന്‍സിലും വന്‍ കവര്‍ച്ച. മഹാരാഷ്ട്ര താനെ ഉല്ലാസ്‌നഗറിലെ മണപ്പുറം ഫിനാന്‍സ് ശാഖയില്‍ നിന്നു  32 കിലോ സ്വര്‍ണ്ണമാണു മോഷണം പോയത്. ഓഫീസിന്റെ ഭിത്തി തുരന്ന് മോഷ്ടാക്കള്‍ അകത്തു കയറുകയായിരുന്നു. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണം പോയ സ്വര്‍ണ്ണത്തിന് 9 കോടി രൂപ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തിന് ശേഷം ഇവിടുത്തെ സുരക്ഷാ ജീവനക്കാരനെ കാണാതെ പോയതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.


ഗുജറാത്തിലെ ദൊറാജിയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന്‌ 4.8 കിലോ സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഇതിന് 90 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്ന ശേഷമാണ് മൂന്നംഗംസംഘം ഇവിടേയ്ക്ക് അതിക്രമിച്ച് കയറിയത്. ജീവനക്കാര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം അക്രമികള്‍ കൈക്കലാക്കി. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കയ്യില്‍ കരുതിയ ബാഗില്‍ പണം നിറച്ച ശേഷം തിരികെ പോകുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തുകയാണ്.

Read More >>