തീയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ലെന്ന് ആരോപണം; ചെന്നൈയില്‍ വിദ്യാര്‍ത്ഥിനികളടക്കം മൂന്നുപേര്‍ക്ക് ക്രൂരമര്‍ദ്ദനം

20 അംഗ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. ശബരീത, ശ്രീല എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കും വിജി എന്ന യുവാവിനുമാണ് മര്‍ദ്ദനമേറ്റത്. ചെന്നൈ കാശി തിയറ്ററില്‍ 'ചെന്നൈ 600028 സെക്കന്‍ഡ് ഇന്നിങ്‌സ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം.

തീയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ലെന്ന് ആരോപണം; ചെന്നൈയില്‍ വിദ്യാര്‍ത്ഥിനികളടക്കം മൂന്നുപേര്‍ക്ക് ക്രൂരമര്‍ദ്ദനം

ചെന്നൈ: തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ടുവിദ്യാര്‍ത്ഥിനികളടക്കം മൂന്നുപേര്‍ക്ക് ക്രൂരമര്‍ദ്ദനം. 20 അംഗ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. ശബരീത, ശ്രീല എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കും വിജി എന്ന യുവാവിനുമാണ് മര്‍ദ്ദനമേറ്റത്.

ചെന്നൈ കാശി തിയറ്ററില്‍ 'ചെന്നൈ 600028 സെക്കന്‍ഡ് ഇന്നിങ്‌സ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. സിനിമയുടെ ഇടവേള സമയത്ത് വിജയകുമാര്‍ എന്നൊരാള്‍ വിജിയുടെ കോളറിനു കയറിപ്പിടിക്കുകയും ദേശീയഗാനം ആലപിക്കുമ്പോള്‍ എന്തുകൊണ്ട് എഴുന്നേറ്റില്ല എന്നുചോദിച്ച് അയാളടക്കമുള്ളവര്‍ തങ്ങളെ മര്‍ദ്ദിക്കുകയുമായിരുന്നു എന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.


അതേസമയം, ദേശീയ ഗാനത്തോട് അനാദരവ് കാണിക്കാനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കില്ലായിരുന്നുവെന്ന് നിയമ വിദ്യാര്‍ത്ഥിനി കൂടിയായ ശ്രീല പറഞ്ഞു. എന്നാല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനികളടക്കം മൂന്നുപേരും സെല്‍ഫി എടുക്കുകയായിരുന്നവെന്നാണ് വിജയകുമാറിന്റെ വാദം.

തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും ഈമാസം ഒന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ക്കു മര്‍ദ്ദനമേറ്റത്.

Representational Image