ജമ്മുകശ്മീരില്‍ മൂന്നുദിവസം നീണ്ട പോരാട്ടം; മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

സൈന്യവും ജമ്മു കശ്മീര്‍ പൊലീസിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് അനന്തനാഗ് ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത് അറവാനി വില്ലേജില്‍ വച്ച് ഭീകരരെ വധിച്ചത്.

ജമ്മുകശ്മീരില്‍ മൂന്നുദിവസം നീണ്ട പോരാട്ടം; മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചുകശ്മീര്‍: ജമ്മുകശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ മൂന്ന് ലഷകര്‍ തൊയ്ബ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് അനന്തനാഗ് ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത് അറവാനി വില്ലേജില്‍ വച്ച് ഭീകരരെ വധിച്ചത്.

ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് ആക്രമണം തുടങ്ങിയത്

Read More >>