റാഫിയ ഖ്വസീമ; പാക്കിസ്താന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലെ ആദ്യ വനിത

രണ്ട് ബിരുദാനന്തര ബിരുദമുള്ള നിയമവിദ്യാര്‍ഥിനി കൂടിയായ റാഫിയ സ്വകാര്യ മേഖലയില്‍ നിന്ന് ലഭിച്ച നിരവധി ജോലി വാഗ്ദാനങ്ങള്‍ വേണ്ടന്നെ് വെച്ചാണ് അപകടം പിടിച്ച ജോലിക്കിറങ്ങുന്നത്.

റാഫിയ ഖ്വസീമ; പാക്കിസ്താന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലെ ആദ്യ വനിത

പെഷവാര്‍ സ്വദേശിയായ 29കാരി റാഫിയ ഖ്വസീമ ബെയ്ഗ് പാക്കിസ്താനില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. പുരുഷന്‍മാര്‍ മാത്രം ഇതുവരെ കൈവെച്ച അപകടം പിടിച്ച ജോലിയായ ബോംബ് നിര്‍വീര്യമാക്കലില്‍ ഇനി റാഫിയയും ഒരു കൈ നോക്കും. പാക്കിസ്താന്‍ ഗവണ്‍മെന്റിന് കീഴിലുള്ള ബോംബ് ഡിസ്‌പോസല്‍ യൂണിറ്റിലാണ് (ബി.ഡി.യു) റാഫിയയ്ക്ക് പ്രവേശനം ലഭിച്ചത്. ഏഴ് വര്‍ഷം മുമ്പ് പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച റാഫിയ മറ്റ് 31 പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നവ്‌ഷെറ സ്‌കൂള്‍ ഓഫ് എക്‌സ്‌പ്ലൊസീവ് ഹാന്‍ഡ്‌ലിംഗില്‍ നിന്ന് 15 ദിവസത്തെ പരിശീലനത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യത്യസ്ത തരം ബോംബുകള്‍ തിരിച്ചറിയാനും അവയെ നിര്‍വീര്യമാക്കാനുമുള്ള പരിശീലനമാണ് പ്രധാനമായി ഇവിടെ നിന്ന് ലഭിക്കുക.


പാക്കിസ്താനിലെ സമ്പന്ന കുടുംബാഗമായ റാഫിയയ്ക്ക് ഏഴ് വര്‍ഷം മുമ്പ് ഒരു കോടതി പരിസരത്ത് കണ്ട ബോംബ് സ്‌ഫോടനമാണ് ബോംബ് നിര്‍വീര്യമാക്കല്‍ സേനയില്‍ ചേരാന്‍ പ്രചോദനമായത്. വിദേശകാര്യ ബന്ധങ്ങള്‍, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള റാഫിയ ഇപ്പോള്‍ നിയമബിരുദ വിദ്യാര്‍ഥിനി കൂടിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള റാഫിയയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും സ്വീകരിക്കാതിരുന്നത് തീവ്രവാദത്തിനെതിരേ പോരാടാനുള്ള ഇച്ഛാശക്തി കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>