ഇസ്താംബൂളിലുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ബെസിക്റ്റാസും ബര്‍സാസ്‌പോരും തമ്മിലുള്ള സൂപ്പര്‍ ലീഗ് മത്സരം കഴിഞ്ഞാണ് ആദ്യ സ്‌ഫോടനമുണ്ടായത്. വോഡഫോണ്‍ അരീന സ്‌റ്റേഡിയത്തിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇസ്താംബൂളിലുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ ഫൂട്‌ബോള്‍ സ്‌റ്റേഡിയത്തിനു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫൂട്‌ബോള്‍ ടീമായ ബെസിക്റ്റാസിന്റെ ഹോം ഗ്രൗണ്ടിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ബെസിക്റ്റാസും ബര്‍സാസ്‌പോരും തമ്മിലുള്ള സൂപ്പര്‍ ലീഗ് മത്സരം കഴിഞ്ഞാണ് ആദ്യ സ്‌ഫോടനമുണ്ടായത്. വോഡഫോണ്‍ അരീന സ്‌റ്റേഡിയത്തിനു സമീപത്തു  നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആദ്യ സ്‌ഫോടനത്തിനൊ തൊട്ടു പിന്നാലെ സമീപതത്തുള്ള മക്കാ പാര്‍ക്കിലും വെടിവെപ്പുണ്ടായി. സുരക്ഷാ സേനയ്ക്ക് നടുവിലേയ്ക്ക് ഓടിയെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

അതേ സമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് വിമതരോ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരോ ആകാം സ്‌ഫോടനത്തിനു പിന്നിലെന്നാണ് നിഗമനം.

Read More >>