കളളപ്പണ വേട്ട തുടരുന്നു: വെല്ലൂരില്‍ പിടിച്ചെടുത്തത് 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍

വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിനു സമീപമുളള കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

കളളപ്പണ വേട്ട തുടരുന്നു: വെല്ലൂരില്‍ പിടിച്ചെടുത്തത് 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍

ചെന്നൈ: വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിനു സമീപമുളള കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. നോട്ടുകളെല്ലാം തന്നെ രണ്ടായിരം രൂപയുടെ കെട്ടുകളായിരുന്നു. 12 ബോക്‌സുകളിലായി രണ്ട് കോടി രൂപ വീതമാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. പുതിയ നോട്ടുകള്‍ പിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമാണ് ഇത്രയധികം പണം പിടികൂടാന്‍ സഹായകമായത്.


കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ചെന്നൈയില്‍ നടന്ന റെയ്ഡില്‍ 142 കോടി രൂപയുടെ കളളപ്പണം പിടികൂടിയിരുന്നു. ഇതു വരെ പിടിച്ചെടുത്ത പണത്തില്‍ 96.89 കോടി രൂപയുടെ അസാധുവായ നോട്ടുകളാണ്. 9.63 കോടി രൂപയുടെ പുതിയ നോട്ടുകളും 36.2 കോടി രൂപ വില വരുന്ന 127 കിലോ സ്വര്‍ണവുമുണ്ട്. പരിശോധന തുടരുകായണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാഴായ്ച മുതല്‍ തമിഴ്‌നാട്ടിലെ എട്ടിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

വ്യവസായികളായ ശ്രീനിവാസറെഡ്ഡി, ശേഖര്‍റെഡ്ഡി, കൂട്ടാളി പ്രേം എന്നിവരുടെ വീടുകളിലും കരൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മണല്‍ ക്വാറികളിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇതില്‍ ശേഖര്‍റെഡ്ഡി തിരുപ്പതി ദേവസ്ഥാനം അംഗമാണ്. മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാഷ്ട്രീയബന്ധം പുലര്‍ത്തുന്ന ശ്രീനിവാസ റെഡ്ഡിയുടെ എല്ലാ ബന്ധങ്ങളും ആദായനികുതിവകുപ്പ് വിശദമായി അന്വേഷിച്ചുവരികയാണ്.

Story by
Read More >>