ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങള്‍

പത്താം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്തു തന്നെ ഒന്നാമതെത്തിയ ജയലളിത 15ാം വയസില്‍ ''പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള' സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.

ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങള്‍

മൂന്നാം വയസില്‍ ഭരതനാട്യം പഠിച്ചു
മൂന്നാം വയസില്‍ തന്നെ ഭരതനാട്യം പഠിച്ചിട്ടുണ്ട് ജയലളിത. പിന്നീട് സിനിമാ നടിയാകാനും സിനിമയില്‍ തിളങ്ങാനും ജയയെ ഇത് സഹായിച്ചിട്ടുണ്ട്.

2 പതിനഞ്ചാം വയസില്‍ സിനിമാ പ്രവേശനം-
ജയലളിത പതിനഞ്ചാം വയസില്‍ തമിഴ് സിനിമയില്‍ രംഗപ്രവേശനം നടത്തി. നാടക-സിനിമാ നടിയായിരുന്ന അമ്മ വേദവല്ലിയുടെ (സിനിമയിലെ പേര് സന്ധ്യ) നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഇതെന്ന് പറയപ്പെടുന്നു.
jayalalithaa

3 ആദ്യ ചിത്രം 'പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം' ഉള്ളത്


ജയലളിത ആദ്യം അഭിനയിച്ച സിനിമ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങളുടെ വിഭാഗത്തിലുള്ളതായിരുന്നു. 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജയയ്ക്ക് താന്‍ അഭിനയിച്ച സിനിമ അന്ന് കാണാന്‍ കഴിഞ്ഞില്ലെന്നതാണ് കൗതുകകരം.

4 സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച് അഭിനയിച്ച ആദ്യ നടി-
Jayalalithaതമിഴ് സിനിമാചരിത്രത്തില്‍ ആദ്യമായി സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ച് അഭിനയിച്ച നടി ജയലളിതയാണത്രേ.

5-പത്താം ക്ലാസില്‍ സംസ്ഥാനത്തെ ടോപ്പര്‍

പത്താം ക്ലാസില്‍ തമിഴ്‌നാട്ടില്‍ തന്നെ ആ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ജയലളിതയായിരുന്നു.

6-സിനിമയിലെ പ്രണയം
വിവാഹിതനായ നടന്‍ ശോഭന്‍ ബാബുവുമായി ജയലളിതയ്ക്ക് പ്രണയം ഉണ്ടായിരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ജയ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല

7-എം.ജി.ആറിന്റെ പാതയിലൂടെ രാഷ്ട്രീയത്തിലേക്ക്‌

തമിഴ് സിനിമയിലെ ഇതിഹാസ താരവും മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി.ആര്‍ ആണ് ജയലളിതയെ രാഷ്ടീയത്തിലേക്ക് കൊണ്ടുവന്നത്.
Jayalalitha with shoban babu
8-ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആരാധിക

ഇംഗ്ലീഷ് പുസ്തകങ്ങളോട് വലിയ താല്‍പര്യമാണ് ജയയ്ക്കുണ്ടായിരുന്നത്. ഏത് യാത്രയിലും ജയയോടൊപ്പം പുസ്തകങ്ങള്‍ കൂട്ടിനുണ്ടായിരുന്നു.

9 ജയയെന്ന എഴുത്തുകാരി

സിനിമാതാരം, ഭരണകര്‍ത്താവ് എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. ഒരുകാലത്ത് പ്രശസ്തമായിരുന്ന തായ് എന്ന തമിഴ് മാഗസിനില്‍ ജയലളിത സ്ഥിരമായി എഴുതുമായിരുന്നു.

10-ഹിറ്റുകളുടെ തോഴി

ഏറ്റവുമധികം സില്‍വര്‍ ജൂബിലി ഹിറ്റുകള്‍ ജയലളിതയുടെ പേരിലാണ്. അഭിനയിച്ച 85 തമിഴ് സിനിമകളില്‍ 80ഉം 28 തെലുങ്ക് സിനിമകളും ഈ പട്ടികയില്‍ വരുന്നു. അഭിനയിച്ച ഏക ഹിന്ദി സിനിമ 'ഇസാത്' ഹിറ്റായിരുന്നു.

Read More >>